x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട് ക​യ​റി അ​ക്ര​മ​ണം: മൂ​ന്നു പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 28, 2026 12:38 AM IST | Updated: August 28, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

നേ​മം: വീ​ട് ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സം​ഘം ഐ​ഫോ​ൺ ക​വ​ർ​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ ന​രു​വാ​മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ലി​യ​റ​ത്ത​റ​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

വ​ലി​യ​റ​ത്ത​ല സ്വ​ദേ​ശി ശ്രീ​ഹ​രി​യു​ടെ വീ​ട്ടി​ലാ​ണ് മൂ​ന്നം​ഗ സം​ഘം അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഐ​ഫോ​ൺ ക​വ​ർ​ന്നു ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്ത​ത്. പ്ര​തി​ക​ൾ പ​ണം ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​നു​ള്ള വി​രോ​ധ​ത്തി​ലാ​ണ് അ​തി​ക്ര​മം കാ​ണി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ബി​ൻ, അ​ക്ഷ​യ്, ആ​ശി​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up