അറസ്റ്റിലായ പ്രതികൾ.
നെടുമങ്ങാട് : സമീപവാസിയു ടെ മകൾ മോട്ടോർ സൈക്കിളിൽ കയറി പോകുന്നത് ഫോട്ടോ എടുത്തതിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന്, അർധരാത്രിയിൽ വീടിനു നേരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ പേരൂർക്കട സ്വദേശികളായ മൂന്ന് യുവാക്കളെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടി.
പേരൂർക്കട ആർ.വി. പുരം സ്വദേശി നന്ദൻ (22), പേരൂർക്കട ഫസ്റ്റ് ലൈനിൽ താമസിക്കുന്ന ഷമീർ (18), പേരൂർക്കട അമ്പലമുക്ക് രവി നഗർ സ്വദേശി മാധവ് (19) എന്നിവരും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരു പ്രതിയുമാണ് പോലീസിന്റെ പിടിയിലായത്.
ആര്യനാട് കൊക്കോട്ടേല ഈഞ്ചപ്പുരി തടത്തരികത്ത് വീട്ടിൽ കഴിഞ്ഞ 25നു പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പരാതിക്കാരന്റെ നാട്ടു കാരനായ വ്യക്തിയുടെ മകൾ മറ്റൊരാളോടൊപ്പം യാത്ര ചെയ്യുന്നത് കണ്ടു പരാതിക്കാരൻ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിന്നുവെന്നും ഇതിന്റെ വൈ രാഗ്യത്താൽ പ്രദേശവാസിയു ടെ ബന്ധുവായ ഒന്നാം പ്രതിയും സുഹൃത്തുക്കളും ചേർന്നാണ് അക്രമം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നു പോ ലീസ് പറഞ്ഞു.
രണ്ടു സ്കൂട്ടറുകളിലായെത്തിയ നാലംഗ സംഘം വീടിനു മുൻവശത്തെ റോഡിൽവച്ച് ആദ്യം പടക്കം പൊട്ടിച്ചു. ശബ്ദം കേട്ട് ഉണർന്ന വീട്ടുടമസ്ഥൻ പുറത്തിറങ്ങി നോക്കിയശേഷം വീടിന്റെ മുകളിലെ നിലയിൽ കയറിനിന്ന സമയത്താണ് പ്രതികൾ വീണ്ടും അക്രമം അഴിച്ചുവിട്ടത്. സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ് തുക്കൾ വീടിന്റെ മുൻവാതിലിലേക്ക് എറിയുകയും കൂടെയുണ്ടായിരുന്നവർ റോഡരികിൽ കിടന്ന കല്ലുകളും മരക്കഷണങ്ങളും വീടിനു നേരെ എറിഞ്ഞു ഭീതി പരത്തുകയുമായിരുന്നു.
തടയാൻ ശ്രമിച്ച വീട്ടുകാരെ ഒന്നാം പ്രതി അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്നു വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെല്ലാം പിടിയിലായത്.