x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന: 12,000 രൂപ പി​ഴയിട്ടു

വെബ് ഡെസ്ക്
Published: July 22, 2026 02:14 AM IST | Updated: July 22, 2026 02:14 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ ആ​ഹാ​ര, പാ​നീ​യ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷ, കൊ​ച്ചി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം, പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന സം​യു​ക്ത പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ആ​റ് ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നും ര​ണ്ട് ക​ട​ക​ൾ​ക്ക് 12,000 രൂ​പ പി​ഴ ചു​മ​ത്തി. കു​ടി​വെ​ള്ള പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മ​ല്ലാ​ത്ത അ​ഞ്ചു ക​ട​ക​ളി​ല്‍ നി​ന്ന് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ പാ​ലി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ക​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

കൊ​ച്ചി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ കെ.​ടി. സ​ന്തോ​ഷ്, എം.​ആ​ര്‍. ബാ​ബു, കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് വി​ഭാ​ഗ​ത്തി​ലെ ഫു​ഡ് അ​ന​ലി​സ്റ്റ് വി.​ബി. ശ്രീ​ല, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി. ​അ​രു​ണ്‍, സ​ഞ്ജു​കു​മാ​ര്‍, സു​ധീ​ര്‍, ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ദ​ര്‍​ശ് വി​ജ​യ്, ടി​ജോ വ​ര്‍​ഗീ​സ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : fined Nattuvishesham DistrictNews

Recent News

Corehub Up