എറണാകുളം-അങ്കമാലി അതിരൂപതയില്‍ പൗരോഹിത്യത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷത്തില്‍ പ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ പൗരോഹിത്യത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷവും വൈദികരുടെ സംഗമവും നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
നാമഹേതുക തിരുനാള്‍ ആഘോഷിക്കുന്ന മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, നവതിയിലെത്തിയ ബിഷപ് മാര്‍ തോമസ് ചക്യത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ക്കും പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷിക്കുന്ന നാലു വൈദികർക്കും രജതജൂബിലി ആഘോഷിക്കുന്ന 11 വൈദികർക്കും സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്നു.
ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ആന്റണി കരിയില്‍, ഫാ. ജോസ് ഇടശേരി, ഫാ. തോമസ് മങ്ങാട്ട്, ഫാ. റെജു കണ്ണമ്പുഴ, ജൂബിലേറിയൻമാരുടെ പ്രതിനിധികളായ ഫാ. കുര്യാക്കോസ് ഇരവിമംഗലം, ഫാ. ടോണി കോട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത ബൈബിള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം, കത്തനാര് ക്രിക്കറ്റ് ലീഗ് ജേതാക്കളായ അതിരൂപത ടീമിന് ആദരം, ഉപഹാര സമര്‍പ്പണം, ജൂബിലി ഗാനം എന്നിവയുണ്ടായിരുന്നു.
Tags : NattuVishesham DistrictNews