ലോക പേവിഷബാധ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ പരിപാടി തകഴി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്
ആലപ്പുഴ: പേവിഷബാധക്കെതിരേ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നു റെജി ചെറിയാൻ എംഎൽഎ. ലോക പേവിഷബാധ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ പരിപാടി തകഴി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ എബിസി കേന്ദ്രങ്ങൾ ഒരുക്കുമെന്നും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പേവിഷ വാക്സിൻ ഉറപ്പാക്കുമെന്നും എംഎൽഎ അറിയിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജി. ഗീതാഞ്ജലി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.വി. വിപിന്‍ കുമാര്‍ പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലി.
ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ലൈജു ആരോഗ്യ സന്ദേശം വായിച്ചു. ഡെപ്യൂട്ടി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. അനൂപ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജൂബി തെരേസ എന്നിവര്‍ പങ്കെടുത്തു.
തകഴി കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ടി പ്രീതി, തകഴി മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജന് ഡോ.എ. ജയകൃഷ്ണന് എന്നിവര്‍ ബോധവത്കരണ ക്ലാസ് എടുത്തു.
തുടർന്ന് മദര്‍ സന്താള്‍ സ്കൂള്‍ ഓഫ് നഴ്സിംഗിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബോധവത്കരണ നാടകവും കുട്ടികളുടെ മോണോ ആക്ട് മത്സരവും അരങ്ങേറി.
Tags : NattuVishesham DistrictNews