മോഷ്ടാക്കൾ മുറിയിലെ സാധനങ്ങൾ വലിച്ച് വാരിയിട്ട് പരിശോധിച്ച നിലയിൽ.
കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തിത്തുറന്ന് 10 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ചെറുവട്ടൂർ പള്ളിപ്പടി മോനിക്കാട്ടിൽ ഷെബീറിന്റെ വീട്ടിലായിരുന്നു കവർച്ച.
ഹൃദ്രോഗിയായ ഷെബീറിന്റെ പിതാവ് ഹമീദിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി 11-ഓടെ വീടുപൂട്ടി ആശുപത്രിയിൽ പോയിരുന്നു.
ഇന്നലെ രാവിലെ ഷെബീറും ഭാര്യയും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വീടിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ച മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ അപഹരിച്ചത്. 12 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു.
സംഭവത്തിൽ കോതമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചു.
Tags : House broken