x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

വെബ് ഡെസ്ക്
Published: August 17, 2026 01:27 AM IST | Updated: August 17, 2026 01:27 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ വ​ഴി​ക്ക​ട​വി​ൽ അ​ട​ഞ്ഞു​കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ​വും ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന കാ​മ​റ​യും ക​വ​ർ​ന്നു. വ​ഴി​ക്ക​ട​വ് താ​ഴ​ത്ത് വീ​ട്ടി​ൽ നോ​യ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

അ​ഞ്ച് യു​വാ​ക്ക​ള​ട​ങ്ങു​ന്ന സം​ഘം മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. യു​വാ​ക്ക​ളി​ൽ ചി​ല​ർ മു​ഖ​മൂ​ടി ധ​രി​ച്ചി​ട്ടു​ണ്ട്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് സം​ഘം അ​ക​ത്തു​ക​ട​ന്ന​ത്.

വീ​ട്ടു​ട​മ​യും കു​ടും​ബ​വും നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലാ​ണ്. വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​താ​യി അ​റി​യാ​വു​ന്ന​വ​രാ​കാം മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.

 

മ​ദ്യ ഷോ​പ്പി​ൽ മോ​ഷ​ണം

രാ​മ​നാ​ട്ടു​ക​ര: കേ​ര​ള സ്റ്റേ​റ്റ് ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ രാ​മ​നാ​ട്ടു​ക​ര തോ​ട്ടു​ങ്ങ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ മ​ദ്യ ഷോ​പ്പി​ൽ മോ​ഷ​ണം.

2.65 ല​ക്ഷം രൂ​പ മോ​ഷ​ണം പോ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മു​ക​ൾ നി​ല​യി​ലെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് മു​റി​ച്ചാ​ണ് മോ​ഷ്‍​ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. ഇ​വി​ടെ​യു​ള്ള സി​സി​ടി​വി കാ​മ​റ തി​രി​ച്ചു​വ​ച്ച നി​ല​യി​ലാ​ണ്. മ​ദ്യ കു​പ്പി​ക​ളൊ​ന്നും മോ​ഷ്ടി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഓ​ഗ​സ്റ്റ് 15 ന് ​ഷോ​പ്പ് അ​വ​ധി​യാ​യി​രു​ന്നു. 14ന് ​കി​ട്ടി​യ ക​ള​ക്ഷ​ൻ ഉ​ൾ​പ്പ​ടെ ഷോ​പ്പി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്. മു​ക​ൾ നി​ല​യി​ൽ ഗോ​ഡൗ​ണും വി​ല​കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​ല്പ​ന​യും ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. താ​ഴെ സെ​ൽ​ഫ് ഹെ​ൽ​പ്പ് പ്രീ​മി​യം കൗ​ണ്ട​റാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫ​റോ​ക്ക് പോ​ലീ​സ്, വി​ര​ല​ട​യാ​ള പ​രി​ശോ​ധ​നാ വി​ദ​ഗ്‌​ധ​ർ, ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up