x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു


Published: May 11, 2026 12:15 AM IST | Updated: May 11, 2026 12:15 AM IST

പ​യ്യ​ന്നൂ​ര്‍: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ന്‍റെ പി​ന്‍​സീ​റ്റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് കൊ​ട്ട​ക്കാ​ന​ത്തെ കെ.​കെ.​പി. ആ​യി​ഷ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ കോ​ത്താ​യി​മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​രി​വെ​ള്ളൂ​ര്‍ ഓ​ണ​ക്കു​ന്നി​ലെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ സ​ഹോ​ദ​ര​ന്‍ അ​ബൂ​ബ​ക്ക​റി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​യി തി​രി​ച്ചു​വ​ര​വേ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​ങ്കോ​ൽ ഭാ​ഗ​ത്ത് നി​ന്നു വ​രി​ക​യാ​യി​രു​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രി​യാ​യി​രു​ന്ന ആ​യി​ഷ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ണ് ആ​യി​ഷ​യു​ടെ ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: സാ​ഹി​ദ, റ​ഷീ​ദ. മ​രു​മ​ക്ക​ള്‍: റ​ഷീ​ദ്, ഷ​ഫീ​ഖ്. മ​റ്റു​സ​ഹോ​ദ​ര​ങ്ങ​ള്‍: ഹ​നീ​ഫ, ന​സീ​ര്‍, ഇ​ബ്രാ​ഹിം​കു​ട്ടി.

Tags : Housewife dies bike collide

Recent News

Corehub Up