പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: വീട്ടമ്മയുടെ നാലു പവന്റെ സ്വർണമാല മോഷണം പോയി. ചെമ്പഴന്തി ഗുരുകുലം ഹൈസ്കൂളിനു സമീപം വയൽവാരത്തു വീട്ടിൽ ലതാഭായി (78)യുടെ നാലു പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചെടുത്തത്. ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന മഹാസമാധിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ലതാഭായി.അന്നദാനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ മാല കഴുത്തിലില്ലെന്നു ശ്രദ്ധയിൽപ്പെട്ടതിനു തുടർന്നു കഴക്കൂട്ടം പൊലിസിൽ പരാതി നൽകുകയായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews stolen