x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഡ​യി​ലൂ​ടെ ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​റി​ഗേ​ഷ​ൻ​വ​കു​പ്പി​നെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: June 28, 2026 08:38 AM IST | Updated: June 28, 2026 08:38 AM IST

പാ​ല​ക്കാ​ട്: കാ​ഡ​യി​ലൂ​ടെ കൃ​ഷി​ക്കാ​ർ​ക്കു ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നാ​ണെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

മ​ല​മ്പു​ഴ- വാ​വു​ള്ളി​യാ​പു​രം ബ്രാ​ഞ്ച് ക​നാ​ൽ പൂ​ർ​ണ​മാ​യും ന​ശി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ കൃ​ഷി​ക്കാ​ർ​ക്ക് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​മ്മീ​ഷ​ൻ പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​റി​ൽ​നി​ന്നു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കാ​ഡ ന​വീ​ക​ര​ണ​ത്തി​നാ​യി ന​ബാ​ർ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 21,00,000 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഫ​ണ്ട് ല​ഭ്യ​മാ​യാ​ൽ പ്ര​വൃ​ത്തി ചെ​യ്യു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മു​ഖേ​ന ക​നാ​ലു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ന​ബാ​ർ​ഡ് സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ർ​പ്പി​ച്ച എ​സ്റ്റി​മേ​റ്റ് അ​നു​മ​തി ല​ഭ്യ​മാ​ക്കി കാ​ല​താ​മ​സം കൂ​ടാ​തെ ബ​ണ്ടു​ക​ളു​ടെ​യും കാ​ഡ​ക​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യ​ണ​മെ​ന്നു പാ​ല​ക്കാ​ട് എ​ൽ​ബി​സി ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ന​ബാ​ർ​ഡി​ൽ​നി​ന്നും ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ന​ബാ​ർ​ഡ് അ​ധി​കൃ​ത​ർ​ക്കു ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ത​രൂ​ർ വാ​വു​ള്ളി​യാ​പു​രം സ്വ​ദേ​ശി യു. ​മൂ​സ​ക്കു​ട്ടി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags : nattu vishesham Human Rights Commission

Recent News

Corehub Up