x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍; ഡോ​ക്‌ടര്‍​മാ​ര്‍ കു​റ​വ്

വെബ് ഡെസ്ക്
Published: September 15, 2026 10:58 PM IST | Updated: September 15, 2026 10:58 PM IST

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​ക​ളു​ടെ നീ​ണ്ട നി​ര.

തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ള്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തി​രു​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വു​മൂ​ല​മാ​ണ് രോ​ഗി​ക​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് ഏ​റെ ദു​രം യാ​ത്ര ചെ​യ്‌​തെ​ത്തു​ന്ന രോ​ഗി​ക​ള്‍​പോ​ലും ചി​കി​ത്സ സ​മ​യ​ത്ത് ല​ഭി​ക്കാ​തെ മ​റ്റ് ആ​തു​രാ​ല​യ​ങ്ങ​ള്‍ തേ​ടി​പ്പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ നീ​ണ്ട നി​ര ആ​ശു​പ​ത്രി​മ​തി​ലും ക​ട​ന്ന് റോ​ഡു​വ​രെ​യെ​ത്തി​യി​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ് അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ട്ട് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍ വേ​ണ​മെ​ന്നി​രി​ക്കെ നി​ല​വി​ല്‍ മൂ​ന്നു പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. നാ​ലു ത​സ്തി​ക​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ഒ​ന്ന് ഒ​രു വ​ര്‍​ഷ​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ​ല സ്‌​പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ത്തി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രി​ല്ല. ഗൈ​ന​ക്കോ​ള​ജി, ശി​ശു​രോ​ഗ വി​ഭാ​ഗം, ഫി​സി​ഷ്യ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ത​സ്തി​ക​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ട്ടു ഡോ​ക്ട​ര്‍​മാ​ര്‍ വേ​ണ്ടി​ട​ത്ത് നാ​ലു പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഡോ​ക്ട​ര്‍​മാ​ര്‍ ആ​വ​ശ്യ​ത്തി​ന് ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​ര്‍​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും വാ​ര്‍​ഡി​ലും സേ​വ​നം ന​ട​ത്തേ​ണ്ടി വ​രു​ന്ന സ്ഥി​തി​യു​മു​ണ്ട്. നി​ല​വി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 279 ബെ​ഡു​ക​ളാ​ണു​ള്ള​ത്. ഇ​തി​നു ത​ക്ക രീ​തി​യി​ലു​ള്ള സ്റ്റാ​ഫ്പാ​റ്റേ​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​ല്ലാ​യെ​ന്നു​ള്ള​താ​ണ് വ​സ്തു​ത.

രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഒ​ന്നു വ​രെ​യാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം. ഇ​തു പ്ര​തീ​ക്ഷി​ച്ച് രോ​ഗി​ക​ള്‍ ഒ​പി ചീ​ട്ട് എ​ടു​ത്ത് 7.30 മു​ത​ല്‍ അ​ത​ത് ഡോ​ക്ട​ര്‍​മാ​രു​ടെ കാ​ബി​നു​ക​ള്‍​ക്കു മു​ന്നി​ല്‍ കാ​ത്തു​നി​ല്‍​ക്കും.

പ​ല ഡ്യൂ​ട്ടി​ക​ള്‍ ചെ​യ്യേ​ണ്ടി​വ​രു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണു പ​ല​പ്പോ​ഴും കാ​ബി​നി​ല്‍ ഇ​രു​ന്നു രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​റു​ള്ള​ത്. ചെ​റി​യ രോ​ഗ​വു​മാ​യി വ​രു​ന്ന​വ​രെ പോ​ലും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു റ​ഫ​ര്‍ ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.

ഉ​ച്ച​ക​ഴി​ഞ്ഞാ​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ര​മാ​ണ് ചി​കി​ത്സ ല​ഭി​ക്കുക. എ​ന്നാ​ല്‍, രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ള്‍ ഇ​വി​ടെ ചി​കി​ത്സതേ​ടി എ​ത്തു​ന്ന​തി​നാ​ല്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ആ​വ​ശ്യ​ത്തി​ന് ഇ​രി​പ്പി​ടം ഇ​ല്ലാ​ത്ത​തും രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ജോ​ലി​ഭാ​രം മൂ​ലം ഡോ​ക്ട​ര്‍​മാ​ര്‍ പ​ല ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി​യി​ല്‍ പോ​കു​ന്ന​തും പ​തി​വാ​ണ്.

ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ ആ​ശു​പ​ത്രി​യു​ടെ ദു​ര​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണു​മെ​ന്നാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ല്‍, ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ ദു​രി​തം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up