x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടുക്കി നി​യോ​ജ​കമ​ണ്ഡ​ലം


Published: April 5, 2026 10:19 PM IST | Updated: April 5, 2026 10:19 PM IST

കൂ​വ​പ്പ​ള്ളി​യി​ല്‍ വോ​ട്ട​ഭ്യ​ര്‍​ഥി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യി കെ.​ പൗ​ലോ​സ്.

ഹൈ​പ​വ​റി​ല്‍ വോ​ട്ടു​തേ​ടി
റോ​യി കെ.​ പൗ​ലോ​സ്

മൂ​ല​മ​റ്റം: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യി കെ.​ പൗ​ലോ​സ് ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ അ​റ​ക്കു​ള​ത്തെ ര​ണ്ടാംഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​ന​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു. പ​വ​ര്‍​ഹൗ​സി​ന്‍റെ നാ​ട്ടി​ല്‍ ഹൈ​പ​വ​റി​ലാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം. മൂ​ല​മ​റ്റ​ത്തെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി​യെ കാ​ണാ​നും സ്വീ​ക​രി​ക്കാ​നും കൊ​ച്ചു​കു​ട്ടി​ക​ളും വീ​ട്ട​മ്മ​മാ​രും തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പൂ​ക്ക​ളു​മാ​യി കാ​ത്തുനി​ന്ന​ത്. മൂ​ന്നു​ങ്ക​വ​യ​ലി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സ​ജി പി.​ ജോ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ല​മ​റ്റ​ത്ത് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ​സ്റ്റ​ര്‍ ആ​ശം​സ​ക​ളു​മാ​യി
വോ​ട്ടുതേ​ടി റോ​ഷി

ചെ​റു​തോ​ണി: ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ഷി അ​ഗ​സ്റ്റി​ന്‍ ക​ഞ്ഞി​ക്കു​ഴി, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഉ​ള്‍​നാ​ട​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വോ​ട്ടുതേ​ടി. രാ​വി​ലെ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് സ്ഥാ​നാ​ര്‍​ഥി പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ക്കു​പ​ള്ളി, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മേ​മു​ട്ടം, ഉ​റു​മ്പ​ള്ള് മേ​ഖ​ല​ക​ളി​ലും പു​ള്ളി​ക്കാ​ന​ത്തും മൂ​ല​മ​റ്റ​ത്തും കാ​ഞ്ഞാ​റി​ലും എ​ത്തി വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ടു. മു​ന്‍​പ് ജീ​പ്പി​ല്‍ പോ​ലും എ​ത്തി​ച്ചേ​രാ​ന്‍ ദു​ഷ്‌​ക​ര​മാ​യ ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ല്‍​ന​ട​യാ​യും മ​റ്റും എ​ത്തി​യാ​ണ് മു​ന്‍ കാ​ല​ത്ത് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചി​രു​ന്ന​ത്. ഇ​ക്കു​റി മി​ക​ച്ച റോ​ഡു​ക​ള്‍ നി​ര്‍​മി​ച്ച​തി​നാ​ല്‍ കാ​റി​ല്‍ എ​ത്തി​യാ​ണ് സ്ഥാ​നാ​ര്‍​ഥി വോ​ട്ടഭ്യ​ര്‍​ഥി​ച്ച​ത്.

അ​മ​ര്‍​ജ​വാ​ന്‍ സ്മാ​ര​ക​ത്തി​ല്‍
പു​ഷ്പാ​ര്‍​ച്ച​ന​യു​മാ​യി പ്ര​തീ​ഷ് പ്ര​ഭ

ചെ​റു​തോ​ണി: ഇ​ടു​ക്കി മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​തീ​ഷ് പ്ര​ഭ ക​ട്ട​പ്പ​ന അ​മ​ര്‍​ജ​വാ​ന്‍ യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി രാ​ജ്യ​ത്തി​നുവേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്ത ധീ​രജ​വാ​ന്മാ​രു​ടെ സ്മ​ര​ണ​യ്ക്ക് ശ്ര​ദ്ധാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

ബി​ജെ​പി ഇ​ടു​ക്കി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി.​ വ​ര്‍​ഗീ​സ്, എ​ന്‍​ഡി​എ നേ​താ​ക്ക​ളാ​യ പ്ര​സാ​ദ് വി​ല​ങ്ങു​പാ​റ, സു​ജി​ത്ത് ശ​ശി, പി.​എ​ന്‍.​ പ്ര​സാ​ദ്, എം.​ബി.​ സു​ബീ​ഷ്, അ​ഭി​ലാ​ഷ് കാ​ലാ​ച്ചി​റ എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു പ​ര്യ​ട​നം. തോ​ട്ടം മേ​ഖ​ല​യാ​യ മേ​പ്പാ​റ​യി​ല്‍നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം വൈ​കു​ന്നേ​ര​മാ​ണ് സ​മാ​പി​ച്ച​ത്.​ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെയും വ്യാ​പാ​രി​ക​ളെയും നേ​രി​ല്‍​ക​ണ്ട് വോ​ട്ടുതേ​ടി.

Tags : Idukki Constituency nattuvishesham local news

Recent News

Corehub Up