x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ​യൂ​രി​ല്‍ ക​രി​മ്പു​തോ​ട്ട​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

വെബ് ഡെസ്ക്
Published: August 15, 2026 11:23 PM IST | Updated: August 15, 2026 11:23 PM IST

മ​റ​യൂ​രി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ക​രി​മ്പി​ൻ പാ​ടം.

മ​റ​യൂ​ര്‍: പ​ഞ്ചാ​യ​ത്തി​ല്‍ പ​ര​മ്പ​രാ​ഗ​ത​മാ​യി ക​രി​മ്പ് കൃ​ഷി ചെ​യ്തി​രു​ന്ന നൂ​റി​ലേ​റെ ഏ​ക്ക​ര്‍ സ്ഥ​ലം സ​മീ​പ​നാ​ളു​ക​ളി​ല്‍ നി​ക​ത്തി പ്ലോ​ട്ടു​ക​ളാ​ക്കി വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ കൃ​ഷി അ​ന്യ​മാ​കു​ക​യാ​ണ്. കൃ​ഷി​ഭൂ​മി വാ​ങ്ങി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘം രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ക​രി​ന്പു​കൃ​ഷി​യു​ടെ വി​സ്തൃ​തി ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്. നി​ലം ത​രം​മാ​റ്റാ​ന്‍ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും ക​രി​മ്പ് കൃ​ഷി ചെ​യ്യു​ന്ന സ്ഥ​ലം നി​ക​ത്താ​നോ പ്ലോ​ട്ടാ​ക്കി വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാ​നോ പാ​ടി​ല്ലെ​ന്ന നി​യ​മം നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഗു​രു​ത​ര​മാ​യ ലം​ഘ​നം ന​ട​ക്കു​ന്ന​ത്.

ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ പെ​ര്‍​മി​റ്റോ എ​ന്‍​ഒ​സി​യോ ഇ​ല്ലാ​തെ നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ തോ​മ​സ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പെ​ര്‍​മി​റ്റ്, എ​ന്‍​ഒ​സി, ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യി​ല്ലാ​ത്ത വീ​ടു​ക​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ന്‍ ന​ല്‍​ക​രു​തെ​ന്ന് വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ള്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, വൈ​ദ്യു​തി​വ​കു​പ്പ് ഇ​തി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

വ​കു​പ്പു​ക​ള്‍ ത​മ്മി​ല്‍ ഏ​കോ​പ​ന​മി​ല്ല

മ​റ​യൂ​രി​ല്‍ കാ​ര്‍​ഷി​ക ഭൂ​മി പ്ലോ​ട്ടാ​ക്കി​മാ​റ്റി കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു സ​ഹാ​യ​മാ​കു​ന്ന​ത് വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ്. സ്ഥ​ലം ഏ​തു​ത​ര​ത്തി​ല്‍​പ്പെ​ട്ട​താ​യാ​ലും ക​രം അ​ട​ച്ച ര​സീ​ത്, ആ​ധാ​ര​ത്തി​ന്‍റെ കോ​പ്പി എ​ന്നി​വ​യ​ട​ങ്ങി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചാ​ല്‍ കെ​എ​സ്ഇ​ബി വീ​ടു​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും താ​ത്കാ​ലി​ക ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കും. നി​ല​വി​ല്‍ 150ല്‍ ​അ​ധി​കം ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കു​ന്ന​തെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ര്‍​ഡ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

പ​രാ​തി​ക​ളു​യ​രു​മ്പോ​ള്‍ പ​ഞ്ചാ​യ​ത്തും റ​വ​ന്യൂ അ​ധി​കൃ​ത​രും സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കു​മെ​ങ്കി​ലും അ​വ​ധി​ദി​ന​ങ്ങ​ള്‍ നോ​ക്കി വീ​ണ്ടും നി​ര്‍​മാ​ണം തു​ട​രും. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ വീ​ടു നി​മി​ക്കാ​ന്‍ അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് സ്ഥ​ലം നി​ലം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്നി​ല്ല.
ഇ​തു​മൂ​ലം വാ​ട​ക​വീ​ട്ടി​ല്‍ ക​ഴി​യേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ് ഇ​വ​ര്‍​ക്കു​ള്ള​ത്. എ​ന്നാ​ല്‍, നി​യ​മം ലം​ഘി​ച്ച് ഭൂ​മി പ്ലോ​ട്ടാ​ക്കി വീ​ടു നി​ര്‍​മി​ക്കു​ന്ന​വ​ര്‍​ക്ക് നി​യ​മം ബാ​ധ​ക​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

കാ​ലാ​വ​സ്ഥ താ​ളം തെ​റ്റു​ന്നു

കാ​ര്‍​ഷി​ക ഭൂ​മി അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തോ​ടെ മ​റ​യൂ​രി​ലെ കാ​ലാ​വ​സ്ഥ​യും താ​ളം തെ​റ്റ​ക​യാ​ണ്. ഈ ​വ​ര്‍​ഷം മ​റ​യൂ​ര്‍ പ്ര​ദേ​ശ​ത്ത് ഇ​തു​വ​രെ ഒ​രു മ​ഴ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. കാ​ന്ത​ല്ലൂ​രി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. പു​ഴ​യോ​ര​ങ്ങ​ള്‍ കൈ​യേ​റി ന​ട​ത്തു​ന്ന നി​ര്‍​മാ​ണ​വും ഇ​വി​ടെ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ നൂ​റു മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

മ​റ​യൂ​രി​ന്‍റെ ത​ന​താ​യ ക​രി​മ്പു​കൃ​ഷി​യും കാ​ര്‍​ഷി​ക ഭൂ​മി​യും പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യമുയ​ര്‍​ന്നി​ട്ടു​ണ്ട്. സ്ഥ​ലം പ്ലോ​ട്ടാ​ക്കി വി​ല്‍​ക്കു​ന്ന​തും അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​വും പു​ഴ​യോ​ര കൈ​യേ​റ്റ​വും ഉ​ട​ന്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു, കൃ​ഷി, വൈ​ദ്യു​തി വ​കു​പ്പു​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ലേ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Sugarcane

Recent News

Corehub Up