x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി ത​ക​രു​മെ​ന്ന്


Published: May 18, 2026 06:38 AM IST | Updated: May 18, 2026 06:38 AM IST

കൊ​ല്ലം : പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി ത​ക​രു​മെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​നം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ വി​മ​ര്‍​ശ​നം ഇ​ന്ന​ലെ​യും രൂ​ക്ഷ​മാ​യി തു​ട​ര്‍​ന്നു. പാ​ര്‍​ട്ടി സം​സ്ഥാ​ന സ​മ്മേ​ള​നം വ​രെ കാ​ത്തി​രി​ക്കാ​തെ എം.​വി. ഗോ​വി​ന്ദ​നെ മാ​റ്റ​ണം. ഏ​കാ​ധി​പ​തി​യാ​യ പി​ണ​റാ​യി​യു​ടെ തേ​രോ​ട്ട​മാ​ണ് ഇ​ത്ര​യും ക​ന​ത്ത പ​രാ​ജ​യ​ത്തി​ലേ​ക്ക് പാ​ര്‍​ട്ടി​യെ കൊ​ണ്ടെ​ത്തി​ച്ച​തെ​ന്ന് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ആ​ഞ്ഞ​ടി​ച്ചു.

എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്. വെ​ള്ളാ​പ്പ​ള്ളി​യെ മു​ഖ്യ​മ​ന്ത്രി കാ​റി​ല്‍ ക​യ​റ്റി​യ​തി​ല്‍ കു​ഴ​പ്പ​മി​ല്ല. എ​ന്നാ​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത് തെ​റ്റാ​യി​പ്പോ​യി. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. അ​ത് സി​പി​എം പ​രി​പാ​ടി​യ​ല്ലെ​ന്ന് വി​മ​ര്‍​ശി​ച്ചു.

2021 നു ​ശേ​ഷം ഉ​ണ്ടാ​യ എ​ല്ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പാ​ര്‍​ട്ടി തോ​ല്‍​ക്കു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി യാ​ഥാ​ര്‍​ഥ്യം മ​റ​ച്ചു വ​യ്ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.

ജ​ന​വി​ധി എ​ല്‍​ഡി​എ​ഫി​നും ഭ​ര​ണം ന​യി​ച്ച പി​ണ​റാ​യി​ക്കും എ​തി​രാ​യി​രു​ന്നു. എ​ന്നി​ട്ടും ജ​ന​വി​കാ​ര​ത്തി​നെ​തി​രാ​യി പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഇ​ന്ന​ലെ സ​മാ​പി​ച്ചു.

Tags : Local News Nattuvishesham Trivandrum

Recent News

Corehub Up