x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​വി​ന്‍റെ വേ​ദി​യാ​യി മാ​ർ ഈ​വാ​നി​യോ​സ് കോ​ളജി​ലെ ഇ​ഗ്നോ പ​ഠ​ന​കേ​ന്ദ്രം

വെബ് ഡെസ്ക്
Published: August 26, 2026 01:28 AM IST | Updated: August 26, 2026 01:28 AM IST

ഇ​ഗ്നോ 2025 ജൂ​ലൈ ബാ​ച്ചി​ലെ എം​എ​സ്‌​സി കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ ഈ​വാ​നി​യോ​സ് (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജി​ലെ ഇ​ഗ്നോ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ഡോ. ​സു​ജു സി. ​ജോ​സ​ഫി​നോ​ടൊ​പ്പം.

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഒ​രു​മി​ച്ചു മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ച അ​വ​സ​ര​മൊ​രു​ക്കി മാ​ർ ഈ​വാ​നി​യോ​സ് (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജി​ലെ ഇ​ഗ്നോ പ​ഠ​ന​കേ​ന്ദ്രം. ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​യി സൗ​ക​ര്യ​പ്ര​ദ​മാ​യ പ​ഠ​ന​ക്ര​മ​ത്തി​ൽ ന​ട​ത്തു​ന്ന എം​എ​സ്‌്സി കെ​മി​സ്ട്രി പ്രോ​ഗ്രാ​മി​ന് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​തു മി​ക​ച്ച പ്ര​തി​ക​ര​ണം.

ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടു​ന്ന​ത് അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ക്കാ​ദ​മി​ക യോ​ഗ്യ​ത ഉ​യ​ർ​ത്തു​ന്ന​തി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലെ അ​ധ്യാ​പ​ന​ത്തി​ലേ​ക്കു മു​ന്നേ​റു​ന്ന​തി​നും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്കാ​തെ പ​ഠ​നം തു​ട​രാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ ഇ​ഗ്നോ പ​ഠ​ന​കേ​ന്ദ്രം പ​ഠ​ന​സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ഠി​താ​ക്ക​ളു​ടെ തൊ​ഴി​ൽ​സ​മ​യ​വും സൗ​ക​ര്യ​വും പ​രി​ഗ​ണി​ച്ച് വാ​രാ​ന്ത്യ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും വാ​രാ​ന്ത്യ​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ര​സ​ത​ന്ത്ര പ​ഠ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​യ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നും ഇ​ഗ്നോ പ​ഠ​ന​കേ​ന്ദ്രം പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. പ്രാ​ക്ടി​ക്ക​ൽ കൗ​ൺ​സ​ലിം​ഗ് സെ​ഷ​നു​ക​ളും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ ത​ന്നെ ന​ട​ത്തു​ന്നു. ഈ ​ചി​ട്ട​യാ​യ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും ഇ​ഗ്നോ പ​ഠ​ന​കേ​ന്ദ്രം കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​സു​ജു സി. ​ജോ​സ​ഫ് ആ​ണ്.

അ​ധ്യാ​പ​നം, ഗ​വേ​ഷ​ണം, അ​ക്കാ​ദ​മി​ക ഭ​ര​ണ​നി​ർ​വ​ഹ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ഡോ. ​സു​ജു സി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠി​താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ക്കാ​ദ​മി​ക മാ​ർ​ഗ​നി​ർ​ദേ​ശ​വും പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു. ക്ലാ​സു​ക​ൾ, പ്രാ​ക്ടി​ക്ക​ൽ പ​രി​ശീ​ല​നം, കൗ​ൺ​സ​ലിം​ഗ്, പ​രീ​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​താ​യോ​ടെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും പ​ഠി​താ​ക്ക​ളു​ടെ അ​ക്കാ​ദ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​നു പ്ര​ധാ​ന പ​ങ്കു​ണ്ട്.

ഇ​ഗ്നോ​യി​ലെ എം​എ​സ്‌​സി കെ​മി​സ്ട്രി പ്രോ​ഗ്രാ​മി​ലേ​ക്ക് ജ​നു​വ​രി, ജൂ​ലൈ എ​ന്നീ ര​ണ്ടു സെ​ഷ​നു​ക​ളി​ലാ​യി പ്ര​വേ​ശ​നം ല​ഭി​ക്കും. ഓ​രോ സെ​ഷ​നി​ലും ഏ​ക​ദേ​ശം 130 പ​ഠി​താ​ക്ക​ൾ പ്ര​വേ​ശ​നം നേ​ടു​ന്നു. ഓ​ൺ​ലൈ​ൻ - ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ൾ, പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, അ​ക്കാ​ദ​മി​ക മാ​ർ​ഗ​നി​ർ​ദേ​ശം, പ​രീ​ക്ഷാ ത​യാ​റെ​ടു​പ്പ് എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചു​ള്ള പ​ഠ​ന​രീ​തി​യാ​ണ് ഇ​ഗ്നോ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ജോ​ലി, കു​ടും​ബ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ എ​ന്നി​വ​യ്ക്കി​ട​യി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​പ​ഠ​ന​രീ​തി ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​ണ്.

ഇ​ഗ്നോ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.ignou. ac.in വ​ഴി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ജോ​ലി​യും പ​ഠ​ന​വും ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള പ​ഠ​നാ​ന്ത​രീ​ക്ഷ​വും ചി​ട്ട​യാ​യ അ​ക്കാ​ദ​മി​ക പി​ന്തു​ണ​യും ഒ​രു​ക്കി മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ ഇ​ഗ്നോ പ​ഠ​ന​കേ​ന്ദ്രം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റു​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Mar Ivanios

Recent News

Corehub Up