കാളമുക്ക് ഗോശ്രീ പാലത്തിന്റെ അപ്രോച്ചിലെ അനധികൃത പെട്ടിക്കടകൾ പോലീസിന്റെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കുന്നു.
വൈപ്പിന്‍: ഗോശ്രീ വൈപ്പിന്‍ വല്ലാര്‍പാടം പാലത്തിനോടു ചേര്‍ന്നുള്ള ഭാഗത്ത് സ്ഥാപിച്ചിരുന്ന അനധികൃത പെട്ടിക്കടകള്‍ പോലീസ് സഹായത്തോടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് പൊളിച്ചുനീക്കി.
കട പൊളിക്കുന്നത് തടഞ്ഞ എട്ടു യുവാക്കളെ മുളവുകാട് പോലീസ് അറസ്റ്റ്ചെയ്തു. കടകള്മൂലം പാലത്തില്‍ ഗതാഗതം ക്ലേശകരമായിരുന്നു. പെട്ടിക്കടകള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞിട്ടും പൊളിക്കാതിരുന്നതിനെ തുടര്‍ന്നാണു നടപടി.
Tags : Local News Nattuvishesham Ernakulam