ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ജില്ലാ കാർണിവൽ
തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ജില്ലാ കാർണിവൽ സമാപിച്ചു. ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടന്ന പരിപാടി ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേഷ് ഉദ്ഘാടനം ചെയ്തു. ഐഎംഎ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. കെ. ജിജു, ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഗോപികുമാർ, ഐഎംഎ ജില്ലാ കണ്‍വീനർ ഡോ. ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ 13 ഐഎംഎ ബ്രാഞ്ചുകളിൽ നിന്നായി 500 ഡോക്ടർമാർ കാർണിവലിൽ പങ്കെടുത്തു. ഐഎംഎ വനിതാ വിഭാഗം (വിമ) തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയും പ്രദർശനവും നടത്തി. ഐഎംഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. എ മാർത്താണ്ഡ പിള്ള, ഐഎംഎ ദേശീയ വൈസ് പ്രസിഡന്റുമാരായ ഡോ. അലക്സ് ഫ്രാങ്ക്ളിൻ, ഡോ. ബാബു രവീന്ദ്രൻ, ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേഷ്, ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ എന്നിവരെ ആദരിച്ചു.
Tags : Nattuvishesham Local News IMA District Carnival