ശ്രീനാരായണപുരം: പടിഞ്ഞാറേ വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ശ്രീകൃഷ്ണ സ്വാമി മഹാക്ഷേത്രത്തിലെ പ്രതിഷ്ഠദിന ആഘോഷവും ആറാട്ട് മഹോ ത്സവവും ആഘോഷിച്ചു.
മഹാഗണപതിഹോമം, ഉത്സവബലി, വിശേഷാൽ പൂജകൾ, പകൽപ്പൂരം, നൃത്തസംഗീത നിശ, ലക്ഷ്മണരേഖ നാടകം, ഗാനമേള, തെയ്യം തുടങ്ങിയവ ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു.
തോട്ടയ്ക്കാട് വിനായകൻ ഭഗവാന്റെ തിടമ്പേറ്റി. പള്ളിപ്പുറം വൈശാഖിന്റെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. ക്ഷേത്രം തന്ത്രി ഓതിക്ക മഠം പൊട്ടക്കുഴി മനക്കൽ ശ്രീനാഥ് നമ്പൂതിരി ക്ഷേത്രച്ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.