മംഗലംഡാം: മംഗലംഡാം സെന്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂളിൽ വിദ്യാർഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. മംഗലംഡാം എസ്ഐ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് ബോയ് എം. ശ്രീയോഗ്, ഹെഡ്ഗേൾ എയ്ഞ്ചലിൻ ബിനു, അസിസ്റ്റന്റ് ഹെഡ് ബോയ് ഡാനി ബിനു, ഹെഡ്ഗേൾ അന്ന ബിജു,ആർട്സ് സെക്രട്ടറി ആഷ്ലിൻ തോമസ്, സ്പോർട്സ് ക്യാപ്റ്റൻ ജെറിൻ എസ്.ജോർജ്, ക്ലാസ് ലീഡേഴ്സ് നേതൃത്വം നൽകി.
സ്പെൽബീ പരീക്ഷയിൽ ദേശീയതലത്തിൽ നാലാം സ്ഥാനം നേടിയ ഇനോക്ക് ഡാനിയലിനെ ചടങ്ങിൽ പ്രിൻസിപ്പൽ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് അജിത്ത് കുമാർ, വൈസ് പ്രിൻസിപ്പൽ ജാൻസി ഷാജി, ബിനു ടീച്ചർ, മരിയ ടീച്ചർ പ്രസംഗിച്ചു.
Tags : Nattuvishesham District News