x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭാ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 7.31 ല​ക്ഷം കാ​ണാ​താ​യ സം​ഭ​വം: അ​ന്വേ​ഷ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 30, 2026 11:59 PM IST | Updated: September 30, 2026 11:59 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ഏ​ഴു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഇ​ന്‍റേ​ണ​ല്‍ വി​ജി​ല​ന്‍​സ് വി​ഭാ​ഗ​വും പൊ​ലി​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഇ​തേ​ച്ചൊ​ല്ലി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്കും ത​ദ്ദേ​ശ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​ക്കും ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് ന​ട​പ​ടി.
ഇ​ന്ന​ലെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ​യി​ലെ​ത്തി അ​ധി​കൃ​ത​രോ​ട് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള രേ​ഖ​ക​ളും വി​ശ​ദാം​ശ​ങ്ങ​ളും തേ​ടി. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ അ​നു​മ​തി​യോ അ​റി​വോ ഇ​ല്ലാ​തെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 7.31 ല​ക്ഷം രൂ​പ പി​ന്‍​വ​ലി​ച്ച​താ​യാ​ണ് പ​രാ​തി. പു​തി​യ സെ​ക്ര​ട്ട​റി ന​ട​ത്തി​യ ക​ണ​ക്കു​പ​രി​ശോ​ധ​ന​യി​ലാ​ണ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. സീ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍റും അ​ന്ന​ത്തെ സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജും ഒ​പ്പി​ട്ട ചെ​ക്ക് മു​ഖേ​ന​യാ​ണ് പ​ണം പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.
എ​ന്നാ​ല്‍ ഈ ​ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു​വി​ധ ഫ​യ​ലു​ക​ളും രേ​ഖ​ക​ളും ന​ഗ​ര​സ​ഭ​യി​ല്‍ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച വി​വ​രം. ചെ​ക്കി​ല്‍ ഒ​പ്പി​ട്ടി​രു​ന്ന അ​ന്ന​ത്തെ സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജും എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​മാ​യ ജോ​സ് പി​ന്നീ​ട് കൈ​ക്കൂ​ലി​ക്കേ​സി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ സീ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍റ് സ​ര്‍​വീ​സി​ല്‍​നി​ന്ന് വി​ര​മി​ക്കു​ക​യും ചെ​യ്തു.

ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രും​ത​ന്നെ ഇ​പ്പോ​ള്‍ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. 2025 മു​ത​ലു​ള്ള ന​ഗ​ര​സ​ഭാ അ​ക്കൗ​ണ്ടു​ക​ള്‍ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഏ​പ്രി​ലി​ല്‍ വി​ര​മി​ച്ച ന​ഗ​ര​സ​ഭ​യി​ലെ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ അ​ക്കൗ​ണ്ട​ന്‍റ് പൂ​പ്പാ​റ​യി​ലു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​ക​മാ​റ്റി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​സാ​ഫ് ശാ​ഖ​യി​ലേ​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഈ ​വ്യ​ക്തി​യു​ടെ ഇ​ട​പാ​ടു​ക​ള്‍ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ബാ​ങ്കി​ന് ക​ത്തു ന​ല്‍​കി​യ​തി​നൊ​പ്പം അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ​യും ചെ​ക്കി​ന്‍റെ​യും വി​ശ​ദാം​ശ​വും തേ​ടി​യി​ട്ടു​ണ്ട്.

ക്ലീ​ന്‍ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2010 മു​ത​ല്‍ തൊ​ടു​പു​ഴ യൂ​ണി​യ​ന്‍ ബാ​ങ്ക് ശാ​ഖ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തു​ക​യാ​ണ് വ​ക​മാ​റ്റി​യ​ത്. പി​ന്നീ​ട് ഈ ​പ​ദ്ധ​തി ശു​ചി​ത്വ​മി​ഷ​ന്‍ പ​ദ്ധ​തി​യാ​ക്കി മാ​റ്റി​യ​തോ​ടെ ധാ​രാ​ളം ഫ​ണ്ട് ല​ഭി​ച്ചെ​ങ്കി​ലും തു​ക ചെ​ല​വ​ഴി​ക്കാ​തെ കി​ട​ന്ന​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്.

മാ​ര്‍​ച്ചി​ലേ​ക്കു​ള്ള ആ​നു​വ​ല്‍ ഫി​നാ​ന്‍​സ് സ്റ്റേ​റ്റ്‌​മെ​ന്‍റ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തോ​ടെ സെ​ക്ര​ട്ട​റി ഈ ​വി​വ​രം ന​ഗ​ര​സ​ഭ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കെ-​സ്മാ​ര്‍​ട്ട് ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന് എ​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ച​യ​ക്കു​റ​വു മൂ​ലം ഈ ​സോ​ഫ്റ്റ്‌​വേ​ര്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​നാ​യി ഏ​ല്‍​പ്പി​ച്ചി​രു​ന്ന ക​മ്പ​നി അ​ധി​കൃ​ത​ര്‍ എ​ത്തി​യി​ല്ലെ​ന്ന​തു​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​ശ​ദീ​ക​ര​ണം.

ഈ ​കാ​ല​യ​ള​വി​ല്‍ സെ​ക്ര​ട്ട​റി​യും സൂ​പ്ര​ണ്ടും അ​ട​ക്കം ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഇ​ക്കാ​ര്യം പു​റ​ത്ത​റി​യാ​ത്ത​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ചെ​ക്ക് വ​ക​മാ​റ്റി​യ ജീ​വ​ന​ക്കാ​ര​നും ചെ​ക്കി​ല്‍ ഒ​പ്പി​ട്ടി​രു​ന്ന മു​ന്‍ സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജാ​യി​രു​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജ​നി​യ​ര്‍​ക്കും ന​ഗ​ര​സ​ഭ നോ​ട്ടീ​സ് അ​യ​ച്ചു. വി​ര​മി​ച്ച അ​ക്കൗ​ണ്ട​ന്‍റ് നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ത്ത​തി​നെ​ത്തു​ര്‍​ന്ന് വീ​ട്ടി​ല്‍ നേ​രി​ട്ട് എ​ത്തി​ച്ചെ​ങ്കി​ലും സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​യാ​ള്‍ സ്ഥ​ല​ത്തു​നി​ന്നു മാ​റി​യ​താ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up