x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: മ​ന്ത്രി അ​നൂ​പ് പ​താ​ക ഉ​യ​ര്‍​ത്തും

വെബ് ഡെസ്ക്
Published: August 15, 2026 03:12 AM IST | Updated: August 15, 2026 03:12 AM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഇ​ന്ന് ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. രാ​വി​ലെ 8.40ന് ​പ​രേ​ഡ് ആ​രം​ഭി​ക്കും. ഇ​ടു​ക്കി ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് റി​സ​ര്‍​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​ച്ച്.​ ജ​മാ​ല്‍ പ​രേ​ഡ് ക​മാ​ന്‍​ഡ​റാ​കും.​ രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് പ​രേ​ഡ് പ​രി​ശോ​ധി​ക്കും. മാ​ര്‍​ച്ച്പാ​സ്റ്റി​നു ശേ​ഷം മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കും. പ​രേ​ഡ് ക​മാ​ന്‍​ഡ​ര്‍​മാ​ര്‍​ക്കു​ള്ള ട്രോ​ഫി​ക​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്യും.

കു​ള​മാ​വ് ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ, വാ​ഴ​ത്തോ​പ്പ് സെന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ​യാ​ര്‍​ഥി​ക​ള്‍ ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ക്കും.​ പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ്, എ​ന്‍​സി​സി സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍, എ​ന്‍​സി​സി ജൂ​ണി​യ​ര്‍ ഡി​വി​ഷ​ന്‍, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, സ്‌​കൗ​ട്ട്‌​സ് ആൻഡ് ഗൈ​ഡ്‌​സ്, ബാ​ന്‍​ഡ് സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും.
വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ്, പാ​വ​നാ​ത്മ കോ​ള​ജ് മു​രി​ക്കാ​ശേ​രി, സി​യോ​ണ്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍, ജ​വ​ഹ​ര്‍ ന​വോ​ദ​യ, പൈ​നാ​വ് എം​ആ​ര്‍​എ​സ്, എ​സ്എ​ന്‍​ എ​ച്ച്എ​സ്എ​സ് ന​ങ്കിസി​റ്റി, ഫാ​ത്തി​മ മാ​ത കോ​ള​ജ് കൂ​മ്പ​ന്‍​പാ​റ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പൈ​നാ​വ് എ​ന്നീ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കും.

സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി അ​ടി​മാ​ലി​യി​ൽ

അ​ടി​മാ​ലി: രാ​ജ്യ​ത്തി​ന്‍റെ 80-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി അ​ടി​മാ​ലി. അ​റ്റാ​ഡ്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത്, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​ക​ൾ, ക്ല​ബ്ബു​ക​ൾ, പെ​ൻ​ഷ​ൻ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വേ​ശ​പൂ​ർ​വം അ​ണി​നി​ര​ക്കു​ന്ന മ​ഹാ​പ്ര​ക​ട​നം രാ​വി​ലെ 10ന് ​അ​ടി​മാ​ലി ഹൈ​സ്കൂ​ൾ മൈ​താ​ന​ത്തി​ൽനി​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

രാ​വി​ലെ ഒന്പതിന് ​പ​താ​ക ഉ​യ​ർ​ത്തും. 10ന് ​അ​ടി​മാ​ലി ഗ​വ.​ ഹൈ​സ്കൂ​ൾ മൈ​താ​ന​ത്തുനി​ന്ന് ബാ​ൻ​ഡ് സെ​റ്റു​ക​ൾ, ചെ​ണ്ട​മേ​ളം, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ, പ്ര​ച്ഛ​ന്നവേ​ഷ​ങ്ങ​ൾ, ക​രാ​ട്ടെ, ക​ള​രി തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ റാ​ലി ആ​രം​ഭി​ക്കും.

പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. റ​ഷീ​ദ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. റാ​ലി​ക്കു ശേ​ഷം ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മേ​ള​ന​ത്തി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​ർ​ജ് പൊ​ടി​പാ​റ സ​ന്ദേ​ശം ന​ൽ​കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ​ഫ്. രാ​ജ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പി. ​കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

റാ​ലി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വയ്ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും കോ​ളജു​ക​ൾ​ക്കും ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്നു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വയ്​ക്കു​ന്ന കു​ടും​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, മി​ക​ച്ച ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും .

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up