x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​​ത​​ന്ത്ര്യ ദി​​നം ആ​​ഘോ​​ഷി​​ക്കും

വെബ് ഡെസ്ക്
Published: August 15, 2026 12:27 AM IST | Updated: August 15, 2026 12:27 AM IST

ചെ​​മ്മ​​ല​​മ​​റ്റം: ലി​​റ്റി​​ൽ ഫ്ള​​വ​​ർ ഹൈ​​സ്കൂ​​ളി​​ൽ സ്വാ​​ത​​ന്ത്ര്യ ദി​​നാ​​ഘോ​​ഷം ‘വ​​ന്ദേ​​മാ​​ത​​രം 2026’ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളോ​​ടെ നടത്തുന്നു. ഇ​​ന്ന് രാ​​വി​​ലെ 9.30ന് ​​റി​​ട്ട​​. ലെ​​ഫ്റ്റെ​​ന​​ന്‍റ് കേ​​ണ​​ൽ സു​​മ ജോ​​ർ​​ജ് ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ർ​​ത്തി സ​​ന്ദേ​​ശം ന​​ല്കും.

പാ​​ലാ: മ​​ഹാ​​ത്മാ​​ഗാ​​ന്ധി നാ​​ഷ​​ണ​​ൽ ഫൗ​​ണ്ടേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മൂ​​ന്നാ​​നി ഗാ​​ന്ധി​​സ്ക്വ​​യ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷം ഇ​​ന്ന് രാ​​വി​​ലെ 11ന് ​​മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ എ​​ബി ജെ. ​​ജോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് സ്വാ​​ത​​ന്ത്ര്യ​​ദി​​ന സ​​ന്ദേ​​ശ​​വും തു​​ട​​ർ​​ന്നു ഗാ​​ന്ധി​​പ്ര​​തി​​മ​​യി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യും ന​​ട​​ത്തും.

മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി: സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഇ​​ന്ത്യ​​യു​​ടെ 80-ാം സ്വാ​​ത്ര​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ​​വും വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ക​​ളാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള അ​​വാ​​ർ​​ഡ് വി​​ത​​ര​​ണ​​വും ന​​ട​​ത്തി. ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് എം.​​എം.​​ തോ​​മ​​സ് മേ​​ൽ​​വെ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ ഷി​​ബി മ​​ത്താ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക്യാ​​പ്റ്റ​​ൻ പി. ​​ഇ​​മ്മാ​​നു​​വ​​ൽ പ്ര​​സാ​​ദ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ക​​ളാ​​യ​​വ​​ർ​​ക്കു​​ള്ള സ​​മ്മാ​​നദാ​​നം ന​​ട​​ത്തി. 24 കു​​ട്ടി​​ക​​ൾ സ​​മ്മാ​​ന​​ങ്ങ​​ൾ ഏ​​റ്റു​​വാ​​ങ്ങി.

Tags : Nattuvishesham Districtnews Independence Day

Recent News

Corehub Up