x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ത്യ​ഗ്ര​ഹം 11 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും നീ​തി ല​ഭി​ക്കാ​തെ കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബം

വെബ് ഡെസ്ക്
Published: August 15, 2026 01:37 AM IST | Updated: August 15, 2026 01:37 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത കൃ​ഷി​ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് കാ​ഞ്ഞി​ര​ങ്ങാ​ട് കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം പ​ന്ത്ര​ണ്ടാം വ​ര്‍​ഷ​ത്തി​ല്‍.

2015 ഓ​ഗ​സ്റ്റ് 15നാ​ണ് കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ക​ള​ക്ട​റേ​റ്റി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ട് ചേ​ര്‍​ന്ന് പ​ന്ത​ല്‍ കെ​ട്ടി സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. സ​മ​രം 11 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ച്ചി​ല്ല. പി​ടി​ച്ചെ​ടു​ത്ത​ത് കൃ​ഷി​ഭൂ​മി​യാ​ണെ​ന്ന യാ​ഥാ​ര്‍​ഥ്യം അം​ഗീ​ക​രി​ക്കാ​നും കു​ടും​ബ​ത്തി​ന് മു​മ്പി​ല്‍ നീ​തി​യി​ലേ​ക്കു​ള്ള വാ​തി​ല്‍ തു​റ​ന്നി​ടാ​നും വ​നം വ​കു​പ്പ് സ​ന്ന​ദ്ധ​മാ​കു​ന്നി​ല്ല.
കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബം 1967ല്‍ ​കു​ട്ട​നാ​ട​ന്‍ കാ​ര്‍​ഡ​മം ക​മ്പ​നി​യി​ല്‍​നി​ന്നു വാ​ങ്ങി​യ കൃ​ഷി​ഭൂ​മി​യാ​ണ് 1971ലെ ​കേ​ര​ള പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ്(​വെ​സ്റ്റിം​ഗ് ആ​ന്‍​ഡ് അ​സൈ​ന്‍​മെ​ന്‍റ്)​നി​യ​മം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി 1976ല്‍ ​വ​നം വ​കു​പ്പ് അ​ധീ​ന​ത​യി​ലാ​ക്കി​യ​ത്. ഇ​തി​നെ​തി​രാ​യ കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ഴി​ക്കോ​ട് വ​നം ട്രൈ​ബ്യൂ​ണ​ല്‍ 1978 ന​വം​ബ​ര്‍ ആ​റി​ന് വ​നം വ​കു​പ്പ് ന​ട​പ​ടി അ​സാ​ധു​വാ​ക്കി​യ​താ​ണ്. എ​ന്നാ​ല്‍ ഇ​തേ ട്രൈ​ബ്യൂ​ണ​ല്‍ 1985ല്‍ ​വി​പ​രീ​ത ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. പി​ന്നാ​ലെ ഭൂ​മി​യു​ടെ ആ​ധാ​രം സ​ര്‍​ക്കാ​ര്‍ റ​ദ്ദു​ചെ​യ്തു. ഇ​തോ​ടെ കൊ​ടു​മു​ടി ക​യ​റി​യ​താ​ണ് കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​ന്‍റെ ക​ഷ്ട​കാ​ലം.

കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​ന് ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള 2006 ഒ​ക്ടോ​ബ​ര്‍ 11ലെ ​മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന​വും തു​ട​ര്‍ ന​ട​പ​ടി​ക​ളും പാ​ഴ്‌​വേ​ല​യാ​യി മാ​റു​ക​യാ​ണ് ചെ​യ്ത​ത്. 1985ലെ ​വ​നം ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കേ​യാ​ണ് കു​ടും​ബ​ത്തി​ല്‍​നി​ന്നു ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​ന്‍ 2007 ന​വം​ബ​റി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യ​ത്.

ല​ഭ്യ​മാ​യ രേ​ഖ​ക​ളി​ല്‍ വ​നം എ​ന്ന് പ​റ​യു​ന്ന ഭൂ​മി​ക്ക് നി​കു​തി സ്വീ​ക​രി​ച്ച​തി​നെ​തി​രേ പ​രി​സ്ഥി​തി സം​ഘ​ട​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് സ​മ്പാ​ദി​ച്ച​താ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത് കൃ​ഷി​ഭൂ​മി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ​ര്‍​ക്കാ​രി​ന് മു​മ്പി​ലു​ണ്ട്. എ​ങ്കി​ലും കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന ത​ട​സ​മാ​യ 1985ലെ ​ഫോ​റ​സ്റ്റ് ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ക്കു​ന്ന​തി​ന് ഭ​ര​ണ​ത​ല​ത്തി​ല്‍ ഉ​ത്സാ​ഹ​മി​ല്ല. കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ല്‍ കേ​ള്‍​ക്കു​ക​യും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്ത ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ 2025മേ​യ് 28ന് ​റ​വ​ന്യു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ ഭൂ​മി വി​ഷ​യ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ് ഇ​ന്നോ​ളം ഇ​റ​ങ്ങി​യി​ല്ല. കാ​ഞ്ഞി​ര​ത്തി​നാ​ല്‍ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യാ​ഗ​സ്ഥ​ത​ല​ത്തി​ല്‍ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, വ​നം ട്രൈ​ബ്യൂ​ണ​ലി​നെ​യും ഹൈ​ക്കോ​ട​തി​യെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ വെ​ളി​ച്ചം​കാ​ണാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് ജൂ​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം.

കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബം നേ​രി​ടേ​ണ്ടി​വ​ന്ന നീ​തി നി​ഷേ​ധ​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചും വി​വി​ധ രേ​ഖ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യും വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന്‍ ജോ​സ് കു​ര്യ​ന്‍ സൂ​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത് അ​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ
അ​ടി​സ്ഥാ​ന​ത്തി​ല്‍ 2025 ജൂ​ലൈ​യി​ല്‍ പ്ര​ത്യേ​ക കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സൂ​പ്രീം കോ​ട​തി പി​ഐ​എ​ല്‍ സെ​ല്‍ നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് കേ​ര​ള ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി (കെ​ല്‍​സ) കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​ന് നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​ന്റെ ഭൂ​പ്ര​ശ്‌​നം പ​രി​ഹ​രി​കു​മെ​ന്ന് ക​രു​തു​ന്ന​വ​ര്‍ കു​റ​വ​ല്ല.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up