നിർമാണത്തിലിരിക്കേ തകർന്ന കെട്ടിടം.
കൂറ്റനാട്: വട്ടേനാട് റോഡിൽ ഹൈസ്കൂളിനുസമീപം നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. ആരിഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. കെട്ടിടത്തിന്റെ നവീകരണ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
രാത്രി സമയത്തായതിനാലും തൊഴിലാളികൾ ഇല്ലാതിരുന്നതിനാലും വലിയൊരു ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കെട്ടിടം തകരാനുണ്ടായ കാരണം വ്യക്തമല്ല