x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാളെ അത്തം

വെബ് ഡെസ്ക്
Published: August 15, 2026 03:22 AM IST | Updated: August 15, 2026 03:22 AM IST

കിഴക്കേ ഗോപുരനടയ്ക്കു മുന്നിൽ ഓണപ്പൂവിപണി ഉണർന്നപ്പോൾ.

സ​പ്ലൈ​കോ ഓ​ണം ഫെ​യ​റി​നു തു​ട​ക്കം
തൃ​ശൂ​ർ: സ​പ്ലൈ​കോ ജി​ല്ലാ ഓ​ണം​ഫെ​യ​റി​ന് പാ​ല​സ് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. 25 വ​രെ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണു മേ​ള. ജ​യ, കു​റു​വ, മ​ട്ട അ​രി​ക​ൾ, പ​ച്ച​രി, ചെ​റു​പ​യ​ർ, ഉ​ഴു​ന്ന്, വ​ൻ​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്, ക​ട​ല, മു​ള​ക്, മ​ല്ലി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ 13 ഇ​ന സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​ഉ​ൽ​പ്പ​ന്ന​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. സ​മ്മാ​ന​പ​ദ്ധ​തി​ക​ളു​മു​ണ്ട്. എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും 20 മു​ത​ൽ 25 വ​രെ ഓ​ണം ഫെ​യ​റു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.
രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജോ​യ് ബാ​സ്റ്റി​ൻ ചാ​ക്കോ​ള തുടങ്ങി യവർ പ്ര​സം​ഗി​ച്ചു.

ഓ​ണം പു​സ്ത​ക മേ​ള​യ്ക്ക് തു​ട​ക്കം

തൃ​ശൂ​ർ: സാ​ഹി​ത്യ അ​ക്കാ​ദ​മി ഓ​ണം പു​സ്ത​കോ​ത്സ​വ​ത്തി​നു തു​ട​ക്കം. സെ​ക്ര​ട്ട​റി പി.​കെ. മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, കേ​ര​ള ക​ലാ​മ​ണ്ഡ​ലം, കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി, സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി​യ പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക​ങ്ങ​ൾ 60 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. വൈ​ലോ​പ്പി​ള്ളി ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കും. 20 വ​രെ​യാ​ണു മേ​ള.

Tags : Nattuvishesham Districtnews Tomorrow is Atham.

Recent News

Corehub Up