കൊഴിഞ്ഞാമ്പാറ: ഗോപാലപുരത്ത് മൊബൈലിൽ നിയമവിരുദ്ധമായി ലോട്ടറിചിത്രങ്ങൾ അയച്ച് പൊതുജനങ്ങളിൽനിന്നും പണം തട്ടിയെടുത്തയാളെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തു. എരുത്തേമ്പതി ആർവി പുതൂർ നടുപ്പുണിക്കളം വിജയകുമാറിന്റെ മകൻ സേതുപതി (29) ആണ് പോലീസ് പിടിയിലായത്. ശാസ്താ ലോട്ടറി ഏജൻസി എന്ന പേരിലാണ് ഇയാൾ ഓൺലൈനിൽ ടിക്കറ്റുകൾ അയച്ച് കള്ളക്കച്ചവടം നടത്തിവന്നതെന്നു പോലീസ് പറഞ്ഞു.