x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ച്ചാ​ജി​യു​ടെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി വ​ട​ക്ക​ഞ്ചേ​രി​യി​ലെ ശി​വ​രാ​മ പാ​ർ​ക്ക്

വെബ് ഡെസ്ക്
Published: August 15, 2026 02:29 AM IST | Updated: August 15, 2026 02:29 AM IST

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു പ്ര​സം​ഗി​ച്ച ശി​വ​രാ​മ പാ​ർ​ക്കി​ലെ സ്റ്റേ​ജ്.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലു​ള്ള ശി​വ​രാ​മ പാ​ർ​ക്ക് കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ചാ​ച്ചാ​ജി​യു​ടെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. സ്വാ​ത​ന്ത്ര്യ​ദി​ന​ങ്ങ​ളി​ൽ ചാ​ച്ചാ​ജി​യു​ടെ ഓ​ർ​മ​ക​ളും ഇ​വി​ടെ കൂ​ടു​ത​ൽ ജ്വ​ലി​ച്ചു നി​ൽ​ക്കും.

ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു 1952 വ​ട​ക്ക​ഞ്ചേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​ദേ​ഹം പ്ര​സം​ഗി​ച്ച​ത് ശി​വ​രാ​മ പാ​ർ​ക്കി​ലൊ​രു​ക്കി​യ സ്റ്റേ​ജി​ലാ​യി​രു​ന്നു. ഇ​തി​ന്നും ഇ​വി​ടെ​യു​ണ്ട്.
സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലെ നെ​ഹ്റു​വി​ന്‍റെ സ​ന്ദ​ർ​ശ​ന​മു​ണ്ടാ​യ​ത്.​അ​ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി പാ​ർ​ക്കി​ൽ നെ​ഹ്റു സ്തൂ​പ​വും പ്ര​സം​ഗ​പീ​ഠ​വു​മു​ണ്ട്. അ​ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ന​വം​ബ​ർ 14 ശി​ശു​ദി​ന​ത്തി​ൽ ഇ​വി​ടേ​യും പ​രി​പാ​ടി​ക​ളു​ണ്ടാ​കും.​പാ​ർ​ക്കി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

പൊ​ന്ത​ക്കാ​ടാ​യി കി​ട​ന്നി​രു​ന്ന പാ​ർ​ക്ക് 2014ൽ ​ന​വീ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി അ​ത്യാ​വ​ശ്യം ക​ളി​ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും ഒ​രു​കോ​ടി​രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.
സ്ഥ​ല​പ​രി​മി​തി​യു​ണ്ടെ​ങ്കി​ലും ഉ​ള്ള​സ്ഥ​ലം മ​നോ​ഹ​ര​മാ​ക്കി സാ​യാ​ഹ്ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ഉ​ല്ല​സി​ക്കാ​നു​ള്ള കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ്.
ചു​റ്റു​മ​തി​ൽ, ചു​വ​ർ ചി​ത്ര​ങ്ങ​ൾ, മാ​ളി​ക, ശു​ചി​മു​റി​ക​ൾ, സു​ര​ക്ഷാ കാ​മ​റ​ക​ൾ, വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി 19 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ന​വീ​ക​ര​ണം. ജ​ല- വൈ​ദ്യു​ത സം​വി​ധാ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ന​വീ​ക​രി​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham Districtnews Shivaram

Recent News

Corehub Up