അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. സരിത ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധനയം സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി ഇല്ലാതാക്കിയെന്നാരോപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചിറ്റൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണിക്കോട്ടിൽ പ്രതിഷേധ മാർച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് എൻ. സരിത മാർച്ച് ഉദ്ഘാടനം ചെയ്തു . സിപിഎം ഏരിയ സെക്രട്ടറി ജെയിൻ ഹിലാരിയോസ്, സുജാത, സുനിത, ഷിജ എന്നിവർ പ്രസംഗിച്ചു.
കൂറ്റനാട്: സ്ത്രീ സുരക്ഷാ പെൻഷൻ യുഡിഎഫ് സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ തൃത്താല ഏരിയയിലെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധസമരം സംഘടിപ്പിച്ചു. കപ്പൂരിൽനടന്ന സമരം മുൻ എംഎൽഎ വി. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.