x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം; വലഞ്ഞ് കർ‍ഷകർ

വെബ് ഡെസ്ക്
Published: August 15, 2026 01:34 AM IST | Updated: August 15, 2026 01:34 AM IST

പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്നു.

പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ട​മ​ല, താ​ന്നി​ക്കാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.

പ​ന​ത്ത​ടി​യി​ൽ ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സു​ണ്ടെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള വ​ന​ഭൂ​മി മ​രു​തോം ഫോ​റ​സ്റ്റ് സെ​ക്ഷ​ന്‍റെ കീ​ഴി​ലാ​ണ്. ദൂ​ര​ക്കൂ​ടു​ത​ൽ കാ​ര​ണം അ​വി​ടെ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ജെ. ജ​യിം​സ്, കെ.​ബി.​ര​തീ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvishesham Districtnews Severe wild

Recent News

Corehub Up