x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​പി ഫ​ണ്ട് പ്ര​വൃ​ത്തി​ക​ളു​ടെ നി​ര്‍​വ​ഹ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി

വെബ് ഡെസ്ക്
Published: August 15, 2026 02:28 AM IST | Updated: August 15, 2026 02:28 AM IST

എം​പി ഫ​ണ്ട് പു​രോ​ഗ​തി അ​വ​ലോ​ക​ന​യോ​ഗം.

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ എം​പി ഫ​ണ്ടു​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കി​വ​രു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ന്‍​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ന്‍ മ​ന്ത്രാ​ല​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സി. ​ജോ​സ​ഫ് അ​വ​ലോ​ക​നം ചെ​യ്തു.
ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​സു​ധീ​ര്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി. 17, 18 ലോ​ക്സ​ഭ​ക​ളു​ടെ കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ലെ എം​പി​മാ​ര്‍ ശി​പാ​ര്‍​ശ​ചെ​യ്ത പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി​യ​താ​യി അ​ദ്ദേ​ഹം യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് മു​ന്‍​സി​പ്പ​ല്‍ സ്റ്റാ​ന്‍​ഡ്, മോ​യ​ന്‍​സ് സ്‌​കൂ​ളി​ലെ ഓ​പ്പ​ണ്‍ ജിം, ​അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മം, മാ​ത്തൂ​ര്‍ പ​ല്ല​ഞ്ചാ​ത്ത​ന്നൂ​ര്‍ കു​ന്ന​മ്പ​റ​മ്പ് സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി, നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് സെ​മി​നാ​ര്‍ കോം​പ്ല​ക്സ് എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ഏ​ലി​യാ​മ നൈ​നാ​ന്‍, ഡെ​പ്യൂ​ട്ടി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ കെ. ​ശ്രീ​ധ​ര​ന്‍, റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്. സം​ഗീ​ത, കെ. ​ഷൈ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Reviewed

Recent News

Corehub Up