x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: ജി​ല്ല​യി​ല്‍ മ​ന്ത്രി കെ.​എം. ഷാ​ജി പ​താ​ക ഉ​യ​ര്‍​ത്തും

വെബ് ഡെസ്ക്
Published: August 15, 2026 01:36 AM IST | Updated: August 15, 2026 01:36 AM IST

ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ന്‍ രാ​ജും

കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ല്‍ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി കെ.​എം. ഷാ​ജി പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ല്‍ സാ​യു​ധ​സേ​ന​ക​ള്‍, പോ​ലീ​സ്, എ​ക്സൈ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, എ​ന്‍​സി​സി, സ്‌​കൂ​ള്‍ ബാ​ന്‍​ഡ് സെ​റ്റു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 15 പ്ലാ​റ്റൂ​ണു​ക​ള്‍ അ​ണി​നി​ര​ക്കും.

ജി​ല്ലാ ആം​ഡ് റി​സ​ര്‍​വ് പോ​ലീ​സ്, ലോ​ക്ക​ല്‍ പോ​ലീ​സ്, വ​നി​താ പോ​ലീ​സ്, എ​ക്‌​സൈ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​രി​യ​ണ്ണി ജി​വി​എ​ച്ച്എ​സ്എ​സ്, നാ​യ​ന്മാ​ര്‍​മൂ​ല ടി​ഐ എ​ച്ച്എ​സ്എ​സ്, ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ചെ​മ്മ​നാ​ട് ജി​എ​ച്ച്എ​സ്എ​സ്, കാ​റ​ഡു​ക്ക ജി​വി​എ​ച്ച്എ​സ്എ​സ്, പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളും പെ​രി​യ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ, ഉ​ളി​യ​ത്ത​ടു​ക്ക ജ​യ്മാ​താ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബാ​ന്‍​ഡ് സം​ഘ​ങ്ങ​ളും പ്ലാ​റ്റൂ​ണി​ന്‍റെ ഭാ​ഗ​മാ​കും.

കാ​സ​ര്‍​കോ​ട് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കും.

പ​രേ​ഡി​ന്‍റെ അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ വി​ദ്യാ​ന​ഗ​റി​ലെ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ന്‍ രാ​ജ്, എ​ഡി​എം പി. ​ഉ​ദ​യ​കു​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ ബി. ​ശ്രീ​കു​മാ​ര്‍, ഡി​വൈ​എ​സ്പി ഉ​ത്തം​ദാ​സ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Independence Day

Recent News

Corehub Up