പാറശാല: പഞ്ചായത്തിലെ ഭരണസമിതി രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പരിസമാപ്തിയിലേക്കു നീങ്ങുന്നതിനിടെ, നിര്‍ണായക സ്ഥാനമുള്ള ഇഞ്ചിവിള വാര്‍ഡില്‍നിന്നു സ്വതന്ത്രനായി വിജയിച്ച എസ്. വിനു കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.
ഇന്നലെ പാറശാലയില്‍ നടന്ന ചടങ്ങില്‍ കെപിസിസി ജനറല്‍ സെക്രട്ടറി മര്യായപുരം ശ്രീകുമാറാണു വിനുവിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചത്. സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ്, കെപിസിസി സെക്രട്ടറി ആര്. വത്സലന്‍, കോണ്‍ഗ്രസ് പാറശാല ബ്ലോക്ക് പ്രസിഡന്റ് എസ്. ജോണ്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിനുവിന്റെ കോ ണ്ഗ്രസിലേക്കുള്ള തിരിച്ചുവരവ്.
നേരത്തെ കോണ്‍ഗ്രസ് ഇഞ്ചിവിള വാര്‍ഡ് പ്രസിഡന്റായിരുന്ന വിനുവിനു സീറ്റ് നല്കാത്തതിനാല് സ്വതന്ത്രനായി മത്സരിച്ചു വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുകയായിരുന്നു.
ഫലപ്രഖ്യാപനം വന്നപ്പോള്‍ 24 വാര്‍ഡ് ഉള്ള പാറശ്ശാലയില്‍ കോണ്‍ഗ്രസ് -10, എല്‍ഡിഎഫ് - ഒന്‍പത്, ബിജെപി- മൂന്ന്, സ്വതന്ത്രർ - രണ്ട് എന്നിങ്ങനെയാണ് വിജയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ സ്വാതന്ത്രരെ കൂടെക്കൂട്ടാന്‍ ഇരുമുന്നണികളും ശ്രമിക്കുന്നതിനിടെ മറ്റൊരു സ്വതന്ത്രനായ കരുമാനൂര്‍ വാര്‍ഡിലെ രാജന് എല്ഡിഎഫിനൊ പ്പം ചേർന്നു. വിനുവിനെ കൂടെക്കൂട്ടാനും എല്‍ഡഎഫ് നീക്കം നടത്തിയിരുന്നു.
ഇതിനിടെയാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കിക്കൊണ്ട് വിനു പാര്‍ട്ടിക്കൊപ്പം ചേർന്നത്. ഇതോടെ 11 പേരുടെ പിന്തുണയുമായി ഭരണം പിടിക്കാമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
Tags : nattu vishesham Independent Congress