ഇൻഫാമിന്റെ "ഭൂമി പുനർജനി' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മണ്ണു പരിശോധനയുടെ ജില്ലാതല ഉദ്ഘാടനം ഫാ. ജോസ് പെണ്ണാപറമ്പിൽ നിർവഹിക്കുന്നു.
കാറ്റുള്ളമല: ഇൻഫാമിന്റെ "ഭൂമി പുനർജനി' പദ്ധതിയുടെ ഭാഗമായി മണ്ണു പരിശോധനയുടെ ജില്ലാതല ഉദ്ഘാടനം ഇൻഫാം താമരശേരി കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തി. ഇൻഫാം മലബാർ മേഖലാ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ അസി. സോയിൽ കെമിസ്റ്റ് ഹരികൃഷ്ണൻ ക്ലാസ് നയിച്ചു. സോയിൽ ടെസ്റ്റിംഗ് സയന്റിഫിക് അസിസ്റ്റന്റ് സിവിഷ, തിക്കോടി അഗ്രികൾച്ചറൽ അസി. ഡയറക്ടർ വിദ്യാ ബാബു, കായണ്ണ കൃഷി ഭവൻ ഓഫീസർ എസ്.ഡി. അമൽ, അസി. ഡയറക്ടർ സി.എച്ച്. അമൽ എന്നിവർ പങ്കെടുത്തു.
ഇൻഫാം കാറ്റുള്ള മല കാർഷിക ഗ്രാമം പ്രസിഡന്റ് ബേബി കാവിൽ പുരയിടത്തിൽ, കാറ്റുള്ള മല പള്ളി ട്രസ്റ്റിമാരായ ബാബു എടാട്ട്, റോയി മറ്റത്തിൽ, ഷാജു കൊച്ചു വീട്ടിൽ, വിൽസൺ കളപ്പുര എന്നിവർ നേതൃത്വം നൽകി.
പങ്കെടുത്ത എല്ലാവർക്കും ഇൻഫാം മലബാർ റീജണൽ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ മാവിൻ തൈ വിതരണം ചെയ്തു.
Tags : Local News Nattuvishesham Kozhikode