x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുതിച്ച് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍; കി​ത​ച്ച് ആ​രോ​ഗ്യമേഖല


Published: June 28, 2026 05:52 AM IST | Updated: June 28, 2026 05:52 AM IST

മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ല്‍ പോ​രാ​യ്മ​യെ​ന്ന് 

ക​രു​വാ​ര​കു​ണ്ട്: മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ വ്യാ​പ​കം. മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം, വി​വി​ധ​ത​രം പ​നി​ക​ള്‍ എ​ന്നി​വ ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ശ്ര​മി​ക്കാ​ന്‍ പോ​ലും സ​മ​യ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തേ​ണ്ട ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യു​ണ്ടാ​യ​തെ​ന്നാ​ണ് വി​മ​ര്‍​ശ​നം. പ്ര​ദേ​ശ​ത്തെ ഓ​ട​ക​ള്‍, കാ​ന​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യ​വും വെ​ള്ള​വും കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗ​വാ​ഹ​ക​രു​ടെ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച ആ​രോ​ഗ്യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​വ​ര്‍​ഷം 27 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തു​ന്ന പ​രി​ര​ക്ഷ പ​ദ്ധ​തി നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ങ്ങ​നെ വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്നു എ​ന്ന​തി​ലും ജ​ന​ങ്ങ​ള്‍ ചോ​ദ്യം ഉ​യ​ര്‍​ത്തി​ക്ക​ഴി​ഞ്ഞു.​

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up