പരിശോധനയിൽ പിടികൂടിയ പഴകിയ ഭക്ഷണ സാധനങ്ങൾ.
കായംകുളം: നഗരസഭ ആരോഗ്യ വിഭാഗം കായംകുളം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. പത്തോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
ഹോട്ടൽ കിംഗ് ഫുഡ്, ഇന്ദ്രപ്രസ്ഥ, മലബാർ എന്നീ ഹോസ്റ്റലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ബംഗളൂർ ബേക്കേഴ്സ് ബോർമയിൽ നിന്നും പഴകിയ എണ്ണയും പഴകിയ ഭക്ഷ്യ സാധനങ്ങളും പിടികൂടി. പഴകിയ ചിക്കൻ വിഭവങ്ങളും പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം കടകൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.