x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംപിയുടെ ഡ്രൈ​വ​റെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ച്ച സം​ഭ​വം: നാ​ലു​പേ​ർ​ക്കെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: August 15, 2026 12:47 AM IST | Updated: August 15, 2026 12:47 AM IST

പ്രതീകാത്മക ചിത്രം

വ​ണ്ടൂ​ർ: പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ ഡ്രൈ​വ​റെ​യും ഭാ​ര്യ​യെ​യും മ​ക​നെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് വ​ണ്ടൂ​ർ പോ​ലീ​സ്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ എ​റി​യാ​ട് വ​ച്ചാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ റി​മാ​ൻ​ഡി​ലും പ്ര​ധാ​ന പ്ര​തി വി​ഷ്ണു അ​ട​ക്കം മൂ​ന്നു​പേ​ർ ഒ​ളി​വി​ലു​മാ​ണ്. വ​ണ്ടൂ​ർ ഭാ​ഗ​ത്തുനി​ന്ന് മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന രാ​ജ്യ​സ​ഭാ എം​പി പി.​വി. അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ ഡ്രൈ​വ​ർ സി​ദീ​ഖ്, ഭാ​ര്യ, മ​ക​ൻ അ​മ​ൽ ശാ​രി​ഖ്, മ​ക​ന്‍റെ മൂ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്.

ക​രു​ണാ​ല​യ​പ​ടി​യി​ൽ വ​ച്ച് വാ​ഹ​നപാ​ർ​ക്കിം​ഗ് സം​ബ​ന്ധി​ച്ച ത​ർ​ക്കം ഉ​ണ്ടാ​യ​തി​നെത്തു​ട​ർ​ന്നു യാ​ത്രാ​മ​ധ്യേ എ​റി​യാ​ട് വ​ച്ച് ഇ​ന്നോ​വ കാ​റി​ൽ പി​ന്തു​ട​ർ​ന്നു​വ​ന്ന സം​ഘം കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി അ​മ​ൽ ശാ​രി​ഖി​നെ​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന സി​ദീ​ഖി​ന്‍റെ ഭാ​ര്യ​യെ​യും മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

അ​മ​ൽ ശാ​രി​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ൽ സം​ഘ​ത്തി​ൽ​പ്പെ​ട്ട പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യാ​യ സെ​ഖി​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​യാ​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ർ ഒ​ളി​വി​ലാ​ണ്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up