x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലക്ഷങ്ങൾ പാഴാക്കി ഔ​ഷ​ധ​ത്തോ​ട്ടം പദ്ധതി

വെബ് ഡെസ്ക്
Published: August 15, 2026 01:42 AM IST | Updated: August 15, 2026 01:42 AM IST

ബാ​ക്കി​യാ​യ ഉ​ദ്ഘാ​ട​ന​ശി​ല

നെ​യ്യാ​ർ​ഡാം : വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളോ​ടെ ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ച് തുടങ്ങിയ ഔ​ഷ​ധ​ത്തോ​ട്ടം പ​ദ്ധ​തി ഒടുവിൽ എങ്ങുമെത്തിയില്ല. ഒ​ടു​വി​ൽ ഉ​ദ്ഘാ​ട​ന ശി​ല മാ​ത്രം ബാ​ക്കി.

നി​ർ​ദിഷ്ട അ​ഗ​സ്ത്യ​വ​നം ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് നെ​യ്യാ​ർ​വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​പ്പെ​ടു​ന്ന കാ​പ്പു​കാ​ട്ടി​ൽ ഔ​ഷ​ധ​ത്തോ​ട്ടം പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. അ​പൂ​ർ​വ്വ​വും വം​ശ​നാ​ശം നേ​രി​ടു​ന്ന​തു​മാ​യ സ​സ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും ന​ട്ടു​വ​ള​ർ​ത്താ​നും അ​ത് പു​റം നാ​ട്ടി​ൽ വി​ൽ​ക്കാ​നും പ​ഠ​ന-​ഗ​വേ​ഷ​ങ്ങ​ൾ​ക്കു​മാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. അ​ഗ​സ്ത്യ​മ​ല​യി​ലെ അ​പൂ​ർ​വ്വ​സ​സ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ആ​ദി​വാ​സി​ക​ളാ​യ കാ​ണി​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ത് ന​ട്ടു​വ​ള​ർ​ത്താ​നു​മാ​യി​രു​ന്നു പ​ദ്ധ​തി. ഇ​ത് പ്ര​കാ​രം നി​ര​വ​ധി സ​സ്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട്ട​ത്. ഇ​തി​നാ​യി ഏ​താ​ണ്ട് അഞ്ച് ഹെ​ക്ട​റോ​ളം സ്ഥ​ലം വേ​ർ​തി​രി​ക്കു​ക​യും അ​വി​ടെ ക​മ്പി വേ​ലി കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്കു​ക​യും ചെ​യ്തു. കാ​ണി​ക്ക​രെ നി​യോ​ഗി​ച്ച് കാ​ട്ടി​ൽ നി​ന്നും ഔ​ഷ​ധ​ങ്ങ​ളെ ക​ണ്ടെ​ത്തി നാ​ട്ടു​കാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി തോ​ട്ടം വി​പു​ല​മാ​ക്കു​ക​യും ചെ​യ്തു.

ഇ​തി​നാ​യി വ​നം വ​കു​പ്പി​ൽ ഒ​രു വി​ഭാ​ഗം ത​ന്നെ ഉ​ണ്ടാ​ക്കി പ​ദ്ധ​തി വി​പു​ല​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ​ദ്ധ​തി​യ്ക്കാ​യി തു​ട​ക്ക​ത്തി​ൽ 25 ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത പ​ദ്ധ​തി 1996 ന​വം​ബ​ർ 21 ന് ​അ​ന്ന​ത്തെ വ​നം മ​ന്ത്രി ക​ട​വൂ​ർ​ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.

വ​ൻ ആ​ഘോ​ഷ​ത്തോ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി​യി​ൽ നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യി. ഇ​തി​നി​ടെ ആ​യു​ർ​വേ​ദ ഔ​ഷ​ധ​നി​ർ​മ്മാ​ത​ക്ക​ളെ സ​മീ​പി​ച്ച് ഔ​ഷ​ധ​ങ്ങ​ളു​ടെ ക​ച്ച​വ​ട​വും ഉ​റ​പ്പി​ച്ചു. പ​ഠി​ക്കാ​നും ഗ​വേ​ഷ​ണം ന​ട​ത്താ​നും നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മൂന്ന് വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ഫ​ണ്ട് അ​നു​വ​ദി​ക്കാ​തെ​യാ​യി. സ​സ്യ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​ത് നി​റു​ത്തി. ഔ​ഷ​ധ​ഭൂ​മി​യി​ൽ കാ​ട് ക​യ​റി തു​ട​ങ്ങി. ഇ​വി​ടെ നി​യോ​ഗി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ച്ചു.​പി​ന്നെ പ​രി​പാ​ലി​ക്കാ​ൻ താ​ൽ​ക്കാ​ലി​ക വ​ന​പാ​ല​ക​രെ നി​യോ​ഗി​ച്ചു. അ​തോ​ടെ പ​ദ്ധ​തി ത​ക​ർ​ന്നു.

ഇ​തി​നി​ടെ നി​ര​വ​ധി ത​വ​ണ പ​ദ്ധ​തി പു​ന​ര​ജ്ജീ​വി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഏ​താ​ണ്ട് അ​ര​ക്കോ​ടി​യ​ലേ​റെ തു​ക വി​നി​യോ​ഗി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up