അഡ്വ.പി.ബി. മേനോനെ ഗാന്ധിദര്‍ശന്‍ സമിതി ആദരിച്ചപ്പോൾ.
പാലക്കാട്: നൂറാം വയസിലും എന്നും കോടതിയിൽപോയി സ്വന്തം റെക്കോർഡ് തിരുത്തിയ മേനോൻ വക്കീൽ എന്ന അഡ്വ.പി.ബി. മേനോനെ ഗാന്ധിദര്‍ശന്‍ സമിതി ആദരിച്ചു.
അഭിഭാഷക ജോലിയിൽ 76 വർഷം പിന്നിട്ട അഡ്വ.പി.ബി. മേനോനെ പുത്തൂർറോഡിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 79ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഗാന്ധിദര്‍ശന്‍ സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ വി.സി. കബീര്‍ പൊന്നാടയണിയിച്ച് ആദരിച്ചത്. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം. ഷാജു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വടക്കുംപുറം, ജില്ലാ ജനറല്‍ സെക്രട്ടറി രാജന് മുണ്ടൂര്‍, എം.സി. സജീവൻ, ടി. രാജന്, എം.മുരളീധരന്, എ. രാമദാസ്, കെ. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.