പ്രതീകാത്മക ചിത്രം
എടക്കര: ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളുമായി ഓണക്കാലത്ത് എടക്കരയിൽ വ്യാപാരോത്സവം സംഘടിപ്പിക്കുന്നു. വ്യാപാര മേഖലയിലെ ഉണർവ് ലക്ഷ്യമിട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റീവ 2k26 എന്ന പേരിൽ വ്യാപാരോത്സവം സംഘടിപ്പിക്കുന്നത്. ഓണ സീസണിലെ മുഴുവൻ വ്യാപാരവും എടക്കര പട്ടണത്തിലേക്ക് ആകർഷിക്കുകയെന്നുള്ളതാണ് വ്യാപാരോത്സവത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്നു തുടങ്ങി സെപ്തംബർ 15ന് അവസാനിക്കുന്ന വ്യാപാര മാമാങ്കത്തിൽ ഹോണ്ട ആക്ടീവ സ്കൂട്ടി, എൽഇഡി ടി.വി, വാഷിംഗ് മെഷീൻ, മിക്സി അടക്കമുള്ള സമ്മാനങ്ങളും നൂറോളം പ്രോത്സാഹന സമ്മാനങ്ങളുമാണ് നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. നിരവധി ഇളവുകളും ഓഫറുകളും വ്യാപാരോത്സവത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കെവിവിഇഎസ് യൂണിറ്റ് ജനറൽ സെക്രട്ടറി ടി.ടി. നാസർ, ട്രഷറർ നാസർ ഇകെസി, യൂത്ത് വിംഗ് പ്രസിഡന്റ് എം. ബാസിത്ത്, ജനറൽ സെക്രട്ടറി കെ.സി. സവാദ്, ട്രഷറർ പി.എൻ. സഹീർ, ഇ.എ. അഷ്റഫ്, എൽ.സി.സി. ജോണ്സണ്, നവാസ് കാരക്കുന്നൻ, ഇ.എ. നൗഷാദ് എന്നിവർ സംബന്ധിച്ചു.
Tags : Nattuvisesham DistrictNews DeepikaNews