x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​വ ആ​ക്ര​മ​ണം: ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ സി​പി​എമ്മുകാ​രുടെ കു​ത്തി​യി​രി​പ്പ് സ​മ​രം

വെബ് ഡെസ്ക്
Published: August 15, 2026 12:44 AM IST | Updated: August 15, 2026 12:44 AM IST

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ് സ​മ​രം.

എ​ട​ക്ക​ര: ചോ​ള​മു​ണ്ട​യി​ൽ പ​ശു​വി​നെ ആ​ക്ര​മി​ച്ച ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.
ക​ടു​വ​യെ പി​ടി​ക്കാ​ൻ രാ​ത്രി​യി​ൽ ത​ന്നെ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്ന ഡി​എ​ഫ്ഒ​യു​ടെ ഉ​റ​പ്പി​ൽ രാ​ത്രി 7.30ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. വ​നം വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യം ഉ​ട​ൻ കൈ​മാ​റു​മെ​ന്നും അ​ടി​ക്കാ​ട് വെ​ട്ടാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​താ​യും ഡി​എ​ഫ്ഒ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ടു​വ പൊ​റ്റ​യി​ൽ മൂ​സ​യു​ടെ പ​ശു​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​ഞ്ച് ദി​വ​സം പി​ന്നി​ട്ടി​ട്ടും ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നംവ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രി​പ്പ് സ​മ​രം ആ​രം​ഭി​ച്ച​ത്.

ക​ടു​വ ഇ​റ​ങ്ങി​യ വ​നം നി​ല​ന്പൂ​ർ സൗ​ത്ത് ഡി​വി​ഷ​നും പ​ശു​വി​നെ ആ​ക്ര​മി​ച്ച​ത് നോ​ർ​ത്ത് ഡി​വി​ഷ​നു​മാ​ണെ​ന്ന ത​ർ​ക്ക​മാ​ണ് കൂ​ട് സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​ത്.

നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ ധ​നി​ക് ലാ​ൽ പ​ടു​ക്ക സ്റ്റേ​ഷ​നി​ലെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി രാ​ത്രി​യി​ൽ ത​ന്നെ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു. സി​പി​എം എ​ട​ക്ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ, എ.​ടി. റെ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up