x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കു​ഴി നി​ർ​മാ​ണ​ത്തി​നി​ടെ ന​ന്ന​ങ്ങാ​ടി​ക​ൾ കണ്ടെത്തി

വെബ് ഡെസ്ക്
Published: August 15, 2026 12:40 AM IST | Updated: August 15, 2026 12:40 AM IST

മ​ഴ​ക്കു​ഴി നി​ർ​മാ​ണ​ത്തി​നി​ടെ ക​ണ്ടെ​ടു​ത്ത ന​ന്ന​ങ്ങാ​ടി.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നോ​ർ​ത്ത് വ​നം ഡി​വി​ഷ​ൻ പ​രി​ധി​യി​ൽനി​ന്ന് പ്രാ​ചീ​ന കാ​ല​ത്തു​ള്ള​തെ​ന്ന് ക​രു​തു​ന്ന ന​ന്ന​ങ്ങാ​ടി​ക​ൾ ക​ണ്ടെ​ടു​ത്തു. നി​ല​ന്പൂ​ർ കോ​വി​ല​കം നി​ക്ഷി​പ്ത വ​ന​ഭൂ​മി​യു​ടെ ഭാ​ഗ​മാ​യ നി​ല​ന്പൂ​ർ റേ​ഞ്ച് കാ​ഞ്ഞി​ര​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​രു​ൾ​കു​ന്ന് ക്യാ​ന്പ് ഷെ​ഡി​നോ​ട് ചേ​ർ​ന്ന വ​ന​ഭാ​ഗ​ത്തുനി​ന്നാ​ണ് ന​ന്ന​ങ്ങാ​ടി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

വി​ബി-​ജി റാം ​ജി പ​ദ്ധ​തി പ്ര​കാ​രം ഇ​രു​ൾ​കു​ന്ന് വ​ന​ഭാ​ഗ​ത്ത് മ​ഴ​ക്കു​ഴി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ന​ന്ന​ങ്ങാ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി പു​രാ​വ​സ്തു​ക്ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി. ​ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ർ, കോ​ഴി​ക്കോ​ട് പ​ഴ​ശി​രാ​ജ ആ​ർ​ക്കി​യോ​ള​ജി മ്യൂ​സി​യ​ത്തി​നു ക​ത്ത് ന​ൽ​കി.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up