x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ ടൂ​ർ​ണ​മെ​ന്‍റ്: ബ്രൂ​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ന് ഹാ​ട്രി​ക് കി​രീ​ടം

വെബ് ഡെസ്ക്
Published: October 26, 2026 04:44 AM IST | Updated: October 26, 2026 04:44 AM IST

ഇ​ന്‍റ​ർ സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ചാ​ന്പ്യ​ന്മാരാ​യ ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ടീം ​ ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

ശാ​സ്താം​കോ​ട്ട: യു​ണൈ​റ്റ​ഡ് റി​ലീ​ജി​യ​ന്‍​സ് ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രി​ക്കം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍​ന​ട​ന്ന ഇ​ന്‍റ​ർ സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. കൊ​ല്ലം സ​ഹോ​ദ​യ​യു​ടെ കീ​ഴി​ലു​ള്ള ഒ​മ്പ​ത് പ്ര​മു​ഖ സ്‌​കൂ​ളു​ക​ള്‍ മാ​റ്റു​ര​ച്ച ടൂ​ര്‍​ണ​മെ​ന്‍റി​ലാ​ണ് ബ്രൂ​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ൾ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും കി​രീ​ടം ചൂ​ടി​യ​ത്.

24ന് ​ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ന്‍ കേ​ര​ളാ ക്യാ​പ്റ്റ​നും ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡാ​ന്‍റു​മാ​യ കു​രി​കേ​ഷ് മാ​ത്യു നി​ര്‍​വ​ഹി​ച്ചു. ആ​വേ​ശം നി​റ​ഞ്ഞ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ക​രി​ക്കം പ​ബ്ലി​ക് സ്‌​കൂ​ളി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് (3-1) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ്രൂ​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ കി​രീ​ടം ചൂ​ടി​യ​ത്. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റും ബ്രൂ​ക്ക് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഡോ. ജി. ​എ​ബ്ര​ഹാം ത​ലോ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച സ്കൂ​ളു​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Tags :

Recent News

Corehub Up