അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജിൽ നടക്കുന്ന മൂന്ന് ദിവസത്തെ രാജ്യന്തര സമ്മേളനം സീക്കോൺ-26 ഡോ. ഷുചി ടോറി ഉദ്ഘാടനം ചെയുന്നു. ഡോ. ജിജി ആന്റണി, കെ. ജയശ്രീ
അങ്കമാലി : സിവിൽ എൻജിനീയറിംഗ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന രാജ്യന്തര സമ്മേളനം സീക്കോൺ -26 ഫിസാറ്റ് എൻജിനീയറിംഗ് കോളജിൽ തുടങ്ങി. ജപ്പാനിലെ കുറുമാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി സ്പഷ്യൽ പ്രഫ. ഡോ. ഷുചി ടോറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ചു.
നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി സൂറത്കൽ പ്രഫ. ഡോ. കട്ട വെങ്കിട്ട രമണ മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മെന്റ് കമ്മറ്റിയംഗം കെ. ജയശ്രീ, പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡീൻ ഡി.ജി. ഉണ്ണികർത്ത, സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. പി.ഇ. കവിത, കോ ഓർഡിനേറ്റർമാരായ ജെ. റിനു, അച്ചിസൺ, ആർ. ശ്രീരത്ത് തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോഗ്നിറ്റീവ് എൻജിനീയറിംഗ് മേഖലയുടെ സാധ്യതകൾ തേടുന്ന സമ്മേളനത്തിൽ നൂറിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സ്പ്രിംഗറുമായി സഹകരിച്ചു ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കും. സമ്മേളനം നാളെ സമാപിക്കും.
Tags : Local News Nattuvishesham Ernakulam