x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക്ദി​ന കൂ​ട്ട​യോ​ട്ടം


Published: June 24, 2026 06:26 AM IST | Updated: June 24, 2026 06:26 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക്ദി​ന വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു. ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത കൂ​ട്ട​യോ​ട്ട​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ച​ത്.

മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ്കു​മാ​ര്‍ ഒ​ളി​മ്പി​ക് പ​താ​ക ഉ​യ​ര്‍​ത്തി. ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക ഒ​ളി​മ്പി​ക് റ​ണ്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം മ​റൈ​ന്‍​ഡ്രൈ​വ് വാ​ക്ക്‌​വേ‌​യി​ല്‍, വാ​ട്ട​ര്‍ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന കെ​എം​ആ​ര്‍​എ​ല്‍ എം​ഡി ലോ​ക​നാ​ഥ് ബ​ഹ്‌​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡെ​ന്നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags : nattu vishesham Olympic Day Rally

Recent News

Corehub Up