x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ന്പു​ഗേ​റ്റു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നുപേ​ർ കൂ​ടി പി​ടി​യി​ൽ


Published: June 24, 2026 07:40 AM IST | Updated: June 24, 2026 07:40 AM IST

ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി ഹാ​ർ​ബ​ർ വ​ള​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് വ​ച്ചി​രു​ന്ന അ​ഞ്ച് ഇ​രു​ന്പ് ഗേ​റ്റു​ക​ൾ മോ​ഷ​ണം പോ​യ കേ​സി​ൽ മൂ​ന്നു പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. മു​ഖ്യ​പ്ര​തി ടോ​ൾ ജീ​വ​ന​ക്കാ​ര​ൻ ഹു​സൈ​ൻ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണം ന​ട​ത്താ​ൻ സ​ഹാ​യി​ച്ച മൂ​ന്നു​പേ​രെ കൂ​ടി പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ന്നാ​നിഅ​ഴീ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പാ​ല​ക്ക​ൽ യൂ​ന​സ് (37), പു​തി​യപു​ര​യി​ൽ ഉ​സ്മാ​ൻ (62), ഏ​ഴു​കു​ടി​ക്ക​ൽ യാ​സി​ർ (49)എ​ന്നി​വ​രെ​യാ​ണ് സി​ഐ കെ. ​സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹാ​ർ​ബ​ർ എ​ൻ​ജി​നിയ​റിം​ഗ് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പൊ​ന്നാ​നി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് സ​ഹാ​യം ന​ൽ​കി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ ആ​ന്‍റോ ഫ്രാ​ൻ​സി​സ്, എ​സ്‌​സി​പി​ഒ​മാ​രാ​യ നാ​സ​ർ, ര​ജി​ൻ, എ​സ്. പ്ര​ശാ​ന്ത്കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഹ​രി​പ്ര​സാ​ദ്, ടി​ജി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Three more arrested in the case

Recent News

Corehub Up