x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടുമൂടിയ ആ​ശു​പ​ത്രി കെ​ട്ടി​ടം സാ​മൂ​ഹി​കവി​രു​ദ്ധ താവളം


Published: June 24, 2026 07:33 AM IST | Updated: June 24, 2026 07:33 AM IST

ക​രു​വാ​ര​കു​ണ്ട്: ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി പു​ന്ന​ക്കാ​ട് നി​ര്‍​മി​ച്ച സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ടം കാ​ടു​മൂ​ടു​ന്നു. പു​ന്ന​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​നും മൈ​താ​ന​ത്തി​നും സ​മീ​പ​മാ​ണ് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ടം പ​ണി​ത​ത്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്ന് 25 ല​ക്ഷം രൂ​പ മു​ട​ക്കി നി​ര്‍​മി​ച്ച കെ​ട്ടി​ടം വെ​റു​തേ കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണ്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ മു​ട​ക്കി ചു​റ്റു​മ​തി​ലും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യെ​ങ്കി​ലും ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടാ​ത്ത സ്ഥി​തി​യാ​ണ്.2019ല്‍ ​കെ​ട്ടി​ടം പ​ണി പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം ഇ​തു​വ​രെ​യും പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടി​ല്ല.

കെ​ട്ടി​ട​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യും നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ര്‍​ജെ​ഡി ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​പി ഇ​സ്മാ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ശു​പ​ത്രി നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് പു​തി​യ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ്. മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്വ​ന്തം കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. എ​ന്നാ​ല്‍ കെ​ട്ടി​ടം ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​.

Tags : nattu vishesham A hospital building anti-social behaviour.

Recent News

Corehub Up