മുരിക്കുംവയൽ: മല അരയ മഹാസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഗോത്ര ദിനാഘോഷവും ഐവർ കളി പ്രദർശനവും മുരിക്കുംവയൽ ശ്രീ ശബരീശ കോളജ് ഓഡിറ്റോറിയത്തിൽ നടത്തി.
പൈതൃക കലാ പ്രകടനത്തിന് എറണാകുളം വിജിലൻസ് എസ്പി ടി.ആർ. ജയകുമാർ അനുഷ്ഠാന ദീപം തെളിയിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള നൂറിലേറെ മലഅരയ കലാകാരന്മാർ പ്രകടനത്തിൽ പങ്കെടുത്തു.
തുടർന്ന് നടന്ന സംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം പി. ജീരാജ് ഉദ്ഘാടനം ചെയ്തു. സുബിൻ വി. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. കെ.ആർ. ഗംഗാധരൻ ഐആർഎസ് മുഖ്യപ്രഭാഷണം നടത്തി. എംജി സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി.കെ. സജീവ്, എം.കെ. സജി, എക്സൈസ് ജോയിന്റ് കമ്മീഷണർ സുരേഷ് കൊട്ടാരം, പഞ്ചായത്ത് പ്രസിഡന്റുമാരായ സൂസമ്മ മാത്യു, അമ്പിളി സജീവ്, വി.എൻ. പീതാംബരൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ആചാര്യൻ പ്രഭാകരൻ ആശാനെയും മിക്സ് ബോക്സിംഗിൽ സ്വർണ മെഡൽ ജേതാവ് ദിശാനാ വി. ദിലീപിനെയും ആദരിച്ചു.