x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ഡ​യ​റ്റി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ക​ഴു​ക​ന്‍ ബോ​ധ​വ​ത്ക​ര​ണ ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: September 29, 2026 01:36 AM IST | Updated: September 29, 2026 01:36 AM IST

അ​ന്താ​രാ​ഷ്‌​ട്ര ക​ഴു​ക​ന്‍ ബോ​ധ​വ​ത്ക​ര​ണ​ദി​നാ​ച​ര​ണം വ​രു​ണ്‍ ഡാ​ലി​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഹ്യൂം ​സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ്‌​ലൈ​ഫ് ബ​യോ​ള​ജി, ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫ് ഇ​ന്ത്യ, ഡ​യ​റ്റ് വ​യ​നാ​ട് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ന്താ​രാ​ഷ്‌​ട്ര ക​ഴു​ക​ന്‍ ബോ​ധ​വ​ത്ക​ര​ണ​ദി​നം സം​ഘ​ടി​പ്പി​ച്ചു.

ബ​ത്തേ​രി ഡ​യ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി വ​യ​നാ​ട് വൈ​ല്‍​ഡ്‌​ലൈ​ഫ് ഡെ​പ്യൂ​ട്ടി ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ആ​ന്‍​ഡ് വൈ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍ വ​രു​ണ്‍ ഡാ​ലി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എം. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​നാ​ട് വൈ​ല്‍​ഡ്‌​ലൈ​ഫ് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് അ​ജി​ത് കെ. ​രാ​മ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ക​ഴു​ക​ന്‍​മാ​രു​ടെ പ​രി​സ്ഥി​തി​പ​ര​മാ​യ പ്രാ​ധാ​ന്യം, ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ അ​വ വ​ഹി​ക്കു​ന്ന പ​ങ്ക്, വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ഴു​ക​ന്‍ വ​ര്‍​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ന്നു. തു​ട​ര്‍​ന്ന് ന​ട​ന്ന സെ​ഷ​നു​ക​ളി​ല്‍ ഹ്യൂ​മ​ന്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ്‌​ലൈ​ഫ് ബ​യോ​ള​ജി ഗ​വേ​ഷ​ക​ന്‍ പി.​കെ. മു​നീ​ര്‍, കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ് അ​നി​മ​ല്‍ സ​യ​ന്‍​സ് യൂ​ണി​വേ​ഴ്‌​സി​റ്റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ആ​ര്‍.​എ​ല്‍. ര​തീ​ഷ് എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. പ​രി​പാ​ടി​യി​ല്‍ ഡ​യ​റ്റ് ല​ക്ച​റ​ര്‍ കെ.​കെ. സൗ​മ്യ, ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫ് ഇ​ന്ത്യ സീ​നി​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ.​കെ. ശി​വ​കു​മാ​ര്‍, ഡ​യ​റ്റ് ല​ക്ച​റ​ര്‍​മാ​രാ​യ ഗീ​ത എ​സ്. നാ​യ​ര്‍, എ.​പി. നി​സ്തു​ല, ഹ്യൂം ​സെ​ന്‍റ​ര്‍ പ്ര​തി​നി​ധി എ.​എ​സ്. പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up