x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത് റോ​ഡോ...​ അ​തോ തോ​ടോ

വെബ് ഡെസ്ക്
Published: July 30, 2026 01:16 AM IST | Updated: July 30, 2026 01:16 AM IST

മു​​ണ്ടു​​വേ​​ലി​​പ്പ​​ടി - വേ​​ദ​​ഗി​​രി റോ​​ഡ്

ഏ​​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ർ​​ഡി​​ലെ മു​​ണ്ടു​​വേ​​ലി​​പ്പ​​ടി - വേ​​ദ​​ഗി​​രി റോ​​ഡ് ത​​ക​​ർ​​ന്ന് വ​​ർ​​ഷ​​ങ്ങ​​ളാ​​യി​​ട്ടും ന​​ന്നാ​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​ൽ വ​​ൻ പ്ര​​തി​​ഷേ​​ധം. ആം ​​ആ​​ദ്മി പാ​​ർ​​ട്ടി അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യു​​ടെ​​യും ത​​ദ്ദേ​​ശ​​വാ​​സി​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ നി​​രാ​​ഹാ​​ര സ​​മ​​രം ന​​ട​​ത്തും.

തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി​​യാ​​യി​​രി​​ക്കെ പ്ര​​ധാ​​ന​​മ​​ന്ത്രി സ​​ഡ​​ക് യോ​​ജ​​ന പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​ന് 2.80 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച റോ​​ഡാ​​ണി​​ത്. പി​എം​എ​സ്‌​വൈ പ​ദ്ധ​തി​യി​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ റോ​​ഡു​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ട്ട സ​​ർ​​ഫ​​സ് ഡ്ര​​സിം​​ഗ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും അ​​തി​​ന​​നു​​സൃ​​ത​​മാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളും ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ക​​രാ​​റു​​കാ​​ര​​ൻ പി​​ൻ​​വാ​​ങ്ങി.

60 ശ​​ത​​മാ​​നം കേ​​ന്ദ്ര​​ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ചാ​​ണ് റോ​​ഡ് നി​​ർ​​മി​​ക്കു​​ന്ന​​ത്. ബാ​​ക്കി 40 ശ​​ത​​മാ​​നം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വി​​ഹി​​ത​​മാ​​ണ്. കേ​​ന്ദ്ര​​വി​​ഹി​​ത​​മാ​​യ 2.80 കോ​​ടി രൂ​​പ​​യു​​ടെ 40 ശ​​ത​​മാ​​നം തു​​ക ഓ​​ട​​യും ക​​ലു​​ങ്കും ക​​ൽ​​ക്കെ​​ട്ടും നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് ചെ​​ല​​വി​​ട്ടു.​​നി​​ർ​​മാ​​ണം അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ റോ​​ഡ് വ​​ർ​​ഷ​​ങ്ങ​​ളാ​​യി ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ക​​യാ​​ണ്. റോ​​ഡ് പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്ന​​തോ​​ടെ നാ​​ട്ടു​​കാ​​ർ വ​​ല​​യു​​ക​​യാ​​ണ്. കാ​​ൽ​​ന​​ട യാ​​ത്ര പോ​​ലും അ​​സാ​​ധ്യ​​മാ​​യ നി​​ല​​യി​​ൽ റോ​​ഡ് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞു.

സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു നി​​ന്നും അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​കാ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ സ​​ജീ​​വ​​മാ​​യ ഇ​​ട​​പെ​​ട​​ൽ വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് നാ​​ട്ടു​​കാ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യ്ക്ക് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ രൂ​​പം കൊ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.

മു​​ണ്ടു​​വേ​​ലി​​പ്പ​​ടി ജം​​ഗ്ഷ​​നി​​ൽ റീ​​ത്താ ചാ​​പ്പ​​ലി​​നു സ​​മീ​​പം നാ​​ളെ രാ​​വി​​ലെ 10.30 മു​​ത​​ൽ വൈ​​കു​​ന്നേ​​രം 5.30 വ​​രെ​​യാ​​ണ് നി​​രാ​​ഹാ​​ര സ​​മ​​രം. ആം ​​ആ​​ദ്മി പാ​​ർ​​ട്ടി സം​​സ്ഥാ​​ന വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സെ​​ലി​​ൻ ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ക​​രാ​​റു​​കാ​​ര​​നു​​ണ്ട്, പ​​ക്ഷേ...

ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന കാ​​ല​​ത്ത് അ​​ന്ന​​ത്തെ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​ൽ 80 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു.​​റോ​​ഡ് നി​​ർ​​മാ​​ണം പു​​തി​​യ ക​​രാ​​റു​​കാ​​ര​​ൻ ഏ​​റ്റെ​​ടു​​ത്തെ​​ങ്കി​​ലും എ​​ഗ്രി​​മന്‍റ് വ​​ച്ചി​​ട്ടി​​ല്ല. യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ടാ​​റി​​നും ഇ​​ത​​ര സാ​​മ​​ഗ്രി​​ക​​ൾ​​ക്കു​​മു​​ണ്ടാ​​യ വി​​ല​​വ​​ർ​​ധ​​ന​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 48 ല​​ക്ഷം രൂ​​പ കൂ​​ടി അ​​ധി​​ക​​മാ​​യി അ​​നു​​വ​​ദി​​ച്ചാ​​ലേ എ​​ഗ്രി​​മെ​​ന്‍റ് വ​​യ്ക്കാ​​ൻ ക​​രാ​​റു​​കാ​​ര​​ൻ ത​​യാറാ​​കൂക​​യു​​ള്ളൂ. ഇ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി കാ​​ര്യ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്നി​​ല്ല.

Tags : Nattuvishesham Districtnews road

Recent News

Corehub Up