x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട് ജ​ല്‍​ജീ​വ​ന്‍ കു​ടി​വെ​ള്ള​പ​ദ്ധ​തി

വെബ് ഡെസ്ക്
Published: August 6, 2026 03:31 AM IST | Updated: August 6, 2026 03:31 AM IST

നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന മ​ര​ക്ക​ട​വി​ലെ പ​മ്പ് ഹൗ​സ്.

പു​ല്‍​പ്പ​ള്ളി: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഓ​രോ വീ​ടു​ക​ളി​ലും ടാ​പ് ക​ണ​ക്‌​ഷ​ന്‍ വ​ഴി ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ കു​ടി​വെ​ള്ള​പ​ദ്ധ​തി മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചെ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ജ​ന്‍ പാ​റ​ക്ക​ല്‍.

കേ​ര​ള ജ​ല​അ​ഥോ​റി​റ്റി 53.10 കോ​ടി ചെ​ല​വി​ല്‍ 77.6 കി​ലോ​മീ​റ്റ​ര്‍ വി​ത​ര​ണ​ശൃം​ഖ​ല​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ലെ 4,600 വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ള​ക​ണ​ക്‌​ഷ​നു​ക​ള്‍ ന​ല്‍​കാ​നാ​ണ് ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. 2022 ഒ​ക്ടോ​ബ​റി​ല്‍ തു​ട​ങ്ങി 2024മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ മൂ​വാ​യി​ര​ത്തി​ല​ധി​കം ക​ണ​ക്‌​ഷ​നു​ക​ളെ ന​ല്‍​കി​യി​ട്ടു​ള്ളൂ. അ​പേ​ക്ഷ​കൊ​ടു​ത്ത പ​ല​ര്‍​ക്കും ക​ണ​ക്‌​ഷ​ന്‍ കൊ​ടു​ക്കാ​നു​മു​ണ്ട്.

പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട സ​മ​യ​പ​രി​ധി​യും അ​തി​ന്‍റെ പ​രി​പാ​ല​ന കാ​ലാ​വ​ധി​യാ​യ ര​ണ്ട് വ​ര്‍​ഷ​വും ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം എ​ങ്ങും എ​ത്തി​യി​ട്ടി​ല്ല. മ​ര​ക്ക​ട​വി​ല്‍ നി​ര്‍​മി​ച്ച പ​മ്പ്ഹൗ​സി​ല്‍ വൈ​ദ്യു​തി​ക​ണ​ക്‌​ഷ​നും ല​ഭി​ച്ചി​ട്ടി​ല്ല. പാ​ടി​ച്ചി​റ​യി​ലു​ള്ള വി​ത​ര​ണ ടാ​ങ്കി​ന്‍റെ​യും പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ണ്ട്. പൈ​പ്പി​ട​ല്‍ പോ​ലും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പൂ​ര്‍​ത്തീ​ക​രി​ച്ച പ​ണി​ക​ള്‍ സം​ബ​ന്ധി​ച്ചും ആ​ക്ഷേ​പ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

പ​ദ്ധ​തി പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തോ​ടെ കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​രു​മ്പെ​ടു​ത്തു ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. വ​ര​ള്‍​ച്ച​യും കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്താ​യി​ട്ടു​കൂ​ടി ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ല. ഈ ​പ​ദ്ധ​തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Local News Jaljeevan drinking water

Recent News

Corehub Up